സംഘ്പരിവാർ മനസ്സുള്ള ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോൺഗ്രസിന്റെ കേരളത്തിലെ പ്രസിഡന്റായ മുല്ലപ്പള്ളി രാമചന്ദ്രൻ

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ശക്തമായ പ്രതിഷേധം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സർക്കാർ മുന്നോട്ടു കൊണ്ടുപോകുമ്പോൾ വിമർശനവുമായി കെ പി സി സി പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന കോൺഗ്രസ്
 

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ശക്തമായ പ്രതിഷേധം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സർക്കാർ മുന്നോട്ടു കൊണ്ടുപോകുമ്പോൾ വിമർശനവുമായി കെ പി സി സി പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംഘ്പരിവാർ മനസ്സുള്ള ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നാണ് കോൺഗ്രസ് നേതാവിന്റെ ആരോപണം.

തീവ്ര ഹിന്ദു തത്വത്തോടുള്ള മുഖ്യമന്ത്രിയുടെ സമീപനമാണ് താൻ ചൂണ്ടിക്കാട്ടിയത്. നിലപാടിൽ ഒത്തുതീർത്തിന് തയ്യാറല്ല. സിപിഎമ്മിന് സ്തുതി പാടാനല്ല താൻ കെ പി സി സി അധ്യക്ഷനായതെന്നും കോൺഗ്രസ് നേതാവ് പറയുന്നു.

സിപിഎം സെക്രട്ടേറിയറ്റിന്റെ വിമർശനം തന്റെ നിലപാടുകൾക്കുള്ള അംഗീകാരമാണ്. തീവ്ര ഹിന്ദുത്വമാണ് സിപിഎമ്മിന്റെ ചരിത്രം. കോൺഗ്രസിനെ തകർക്കാൻ ഹിന്ദുത്വ സംഘടനകളുമായി ചേർന്നിട്ടുണ്ട്. മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നത് നരേന്ദ്രമോദിയെ പ്രതീപ്പെടുത്താനാണെന്നുമുള്ള വിചിത്ര വാദങ്ങളും രാമചന്ദ്രൻ ഉയർത്തുന്നു.

മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ പ്രേമം കാപട്യമാണ്. സിപിഎമ്മുമായി കൈ കോർത്ത് പിടിച്ചാൽ സിപിഎം ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാക്കളുടെ ആത്മാവ് തന്നോട് പൊറുക്കില്ല. താൻ നിലകൊള്ളുന്നത് കോൺഗ്രസുകാർക്കൊപ്പമാണെന്നും രാമചന്ദ്രൻ പറഞ്ഞു