സംസ്ഥാനത്ത് ആശങ്ക; തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂട്ടിരുന്നവർക്ക് കോവിഡ്

കേരളത്തിൽ ആശങ്ക വർദ്ധിപ്പിച്ച് രോഗികളുടെ എണ്ണം ഉയരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂട്ടിരുന്നവർക്കും കോവിഡ് സ്ഥിരീകരിച്ചു. ശസ്ത്രക്രിയ കഴിഞ്ഞവരെ പ്രവേശിപ്പിച്ച വാർഡിലാണ് രോഗബാധ. ഇതോടെ ആശുപത്രി
 

കേരളത്തിൽ ആശങ്ക വർദ്ധിപ്പിച്ച് രോ​ഗികളുടെ എണ്ണം ഉയരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂട്ടിരുന്നവർക്കും കോവിഡ് സ്ഥിരീകരിച്ചു.

ശസ്ത്രക്രിയ കഴിഞ്ഞവരെ പ്രവേശിപ്പിച്ച വാർഡിലാണ് രോഗബാധ. ‌ഇതോടെ ആശുപത്രി അധികൃതർക്കെതിരെ കൂട്ടിരുന്നവർ രം​ഗത്തെത്തി. ശസ്ത്രക്രിയ കഴിഞ്ഞ രോ​ഗിക്ക് കോവിഡ് പോസിറ്റീവായെന്നും വീട്ടിലേക്ക് പോവാൻ ആവശ്യപ്പെട്ടെങ്കിലും അധികതരോട് അങ്ങോട്ട് ആവശ്യപ്പെട്ടതിനാലാണ് ടെറ്റ് നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ രോഗികളുടെ ഒപ്പം വരുന്നവർ നിയന്ത്രണം പാലിക്കുന്നില്ലെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന വിശദീകരണം. അഞ്ച് ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാരടക്കം 30 പേർ ക്വാറന്റീനിൽ പ്രവേശിച്ചിരിക്കുകയാണ്.

അതേ സമയം സമ്പർക്ക രോ​ഗികളും ഉറവിടം അറിയാത്ത രോ​ഗികളും കേരളത്തിൽ ഉയരുകയാണ്. ഇന്ന് രണ്ട് കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇവർ എവിടെ നിന്നാണ് രോ​ഗം വന്നതെന്ന് വ്യക്തമായില്ല.