സംസ്ഥാനത്ത് തുലാവർഷം എത്തിയതായി അറിയിപ്പ്; കാലവർഷം പൂർണമായും പിൻവാങ്ങി

സംസ്ഥാനത്ത് തുലാവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലവർഷം പൂർണമായും പിൻവാങ്ങി. ഇത്തവണ തുലാവർഷ സീസണിൽ ശരാശരിയിലും കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ
 

സംസ്ഥാനത്ത് തുലാവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലവർഷം പൂർണമായും പിൻവാങ്ങി. ഇത്തവണ തുലാവർഷ സീസണിൽ ശരാശരിയിലും കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

അടുത്ത അഞ്ച് ദിവസം തെക്കൻ-മധ്യ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര ജില്ലകളിൽ മഴ കൂടുതൽ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.