സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി: വ്യാഴാഴ്ച മുതൽ പുതിയ ഇളവുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. നിയന്ത്രണങ്ങളോട് കൂടി ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയുണ്ട്. 15 ൽ കൂടുതൽ ആളുകളെ
 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. നിയന്ത്രണങ്ങളോട് കൂടി ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയുണ്ട്. 15 ൽ കൂടുതൽ ആളുകളെ അനുവദിക്കില്ല. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചായിരിക്കും ആരാധനാലയങ്ങൾ പ്രവർത്തിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് പുതിയതായി 3 ബ്ലാക്ക് ഫംഗസ് കേസുകൾ കൂടി റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്‌. തുറന്നാൽ തന്നെ രണ്ടു വാക്‌സിൻ എടുത്തവർക്ക് മാത്രമേ ടൂറിസം കേന്ദ്രങ്ങളിൽ അനുമതി നൽകൂ. ടി വി സീരിയൽ ഇൻഡോർ ചിത്രീകരണം വ്യാഴാഴ്ച മുതൽ അനുവദിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.