സംസ്ഥാനത്ത് വീണ്ടും കോവിഡ് കൂട്ടപരിശോധന നടത്തും

സംസ്ഥാനത്ത് വീണ്ടും കോവിഡ് കൂട്ടപരിശോധന നടത്താൻ തീരുമാനം ഏപ്രിൽ 21, 22 തീയ്യതികളിലാണ് വീണ്ടും മാസ് ടെസ്റ്റിങ് നടത്തുക. രണ്ട്ദിവസങ്ങളിലായി മൂന്ന് ലക്ഷം ആളുകളെ പരിശോധിക്കും. സംസ്ഥാനത്ത്
 

സംസ്ഥാനത്ത് വീണ്ടും കോവിഡ് കൂട്ടപരിശോധന നടത്താൻ തീരുമാനം ഏപ്രിൽ 21, 22 തീയ്യതികളിലാണ് വീണ്ടും മാസ് ടെസ്റ്റിങ് നടത്തുക. രണ്ട്ദിവസങ്ങളിലായി മൂന്ന് ലക്ഷം ആളുകളെ പരിശോധിക്കും. സംസ്ഥാനത്ത് നാളെമുതൽ പ്രഖ്യാപിച്ച രാത്രികാല കർഫ്യൂ പൊതുഗതാഗതത്തെ ബാധിക്കില്ല.

അതേസമയം മാളുകളും, മൾട്ടിപ്‌ളെക്‌സുകളും, തിയേറ്ററുകളും വൈകുന്നേരം 7:30 ഓടെ അടയ്ക്കണമെന്നാണ് നിർദേശം. കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത സ്ഥാപനങ്ങൾ അടച്ചിടണമെന്ന് നിർദേശവും ഉദ്യോഗസ്ഥ ചർച്ചയിൽ നിർദേശമുണ്ട്.

ജില്ലാ, നഗര അതിർത്തികളിൽ പ്രവേശിക്കാൻ RTPCR ടെസ്റ്റ് വേണ്ട. തെരഞ്ഞെടുപ്പ് ഫലം വരുന്ന മേയ് രണ്ടിന് ആഘോഷങ്ങൾ ആൾക്കൂട്ടങ്ങളും പാടില്ലെന്നും ചീഫ് സെക്രട്ടറി അടങ്ങിയ സമിതി അറിയിച്ചു. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും. ഉദ്യോഗസ്ഥ സമിതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറും.