സഭാ തർക്കം: സർക്കാരിന്റെ ഒത്തുതീർപ്പ് ചർച്ചകളിൽ നിന്ന് ഓർത്തഡോക്‌സ് സഭ പിൻമാറി

സഭാ തർക്കം പരിഹരിക്കുന്നതിനായുള്ള സർക്കാർ നടത്തുന്ന ഒത്തുതീർപ്പ് ചർച്ചകളിൽ നിന്ന് പിൻമാറുന്നതായി ഓർത്തഡോക്സ് സഭ. ഒറ്റപ്പെട്ട ചർച്ചകൾ പരിഹാരമല്ലെന്നും യാക്കോബാ സഭ ചർച്ചക്ക് തുരങ്കം വെക്കുകയാണെന്നും ഓർത്തഡോക്സ്
 

സഭാ തർക്കം പരിഹരിക്കുന്നതിനായുള്ള സർക്കാർ നടത്തുന്ന ഒത്തുതീർപ്പ് ചർച്ചകളിൽ നിന്ന് പിൻമാറുന്നതായി ഓർത്തഡോക്‌സ് സഭ. ഒറ്റപ്പെട്ട ചർച്ചകൾ പരിഹാരമല്ലെന്നും യാക്കോബാ സഭ ചർച്ചക്ക് തുരങ്കം വെക്കുകയാണെന്നും ഓർത്തഡോക്‌സ് സഭ ആരോപിച്ചു.

മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലെ മിനുട്‌സിന് വിരുദ്ധമായ കാര്യങ്ങളാണ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ പറയുന്നത്. കോടതി വിധി നടപ്പാക്കേണ്ട സാഹചര്യം നിലനിൽക്കുന്നുണ്ട്. ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നത് യാക്കോബായ പക്ഷമാണ്

കോടതി തീരുമാനം നടപ്പാക്കിയ ശേഷം മാത്രമേ ഇനി ചർച്ചക്ക് തയ്യാറാകൂ. ഉദ്യോഗസ്ഥർ ചെയ്യുന്നതൊന്നും മുഖ്യമന്ത്രി കാണുന്നില്ലേയെന്നാണ് സംശയം. എറണാകുളം ജില്ലാ കലക്ടർ കൊവിഡുമായി ബന്ധപ്പെട്ട് നൽകിയ സത്യവാങ്മൂലം വലിയ തമാശയാണ്. കോതമംഗലം പള്ളിയിൽ ഉണ്ടായ ആൾക്കൂട്ടം കലക്ടർ കണ്ടില്ലേയെന്നും ഓർത്തഡോക്‌സ് സഭ ചോദിക്കുന്നു.