സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ്; ഇടതുമുന്നണിക്ക് തിരിച്ചടി കിട്ടുമെന്ന് മുല്ലപ്പള്ളി

സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്ത് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി. സാമ്പത്തിക സംവരണം കോൺഗ്രസിന്റെ ദേശീയ നിലപാടാണ്. അതേസമയം മുന്നോക്ക വിഭാഗത്തിന്റെയും പിന്നാക്ക വിഭാഗത്തിന്റെയും ആശങ്കകൾ പരിഹരിക്കണമെന്നും രാഷ്ട്രീയകാര്യ
 

സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്ത് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി. സാമ്പത്തിക സംവരണം കോൺഗ്രസിന്റെ ദേശീയ നിലപാടാണ്. അതേസമയം മുന്നോക്ക വിഭാഗത്തിന്റെയും പിന്നാക്ക വിഭാഗത്തിന്റെയും ആശങ്കകൾ പരിഹരിക്കണമെന്നും രാഷ്ട്രീയകാര്യ സമിതി ആവശ്യപ്പെട്ടു.

ഓൺലൈനായാണ് യോഗം ചേർന്നത്. അടുത്ത മാസം ഏഴിന് പൂർണദിവസ രാഷ്ട്രീയകാര്യ സമിതി യോഗം ചേരും. പി സി ജോർജിനെയും പി സി തോമസിനെയും രാഷ്ട്രീയ പാർട്ടികളായി മുന്നണിയിലേക്ക് എടുക്കേണ്ടെന്ന് യോഗം തീരുമാനിച്ചു. ഇരുവരും ഏതെങ്കിലും പാർട്ടിയിൽ ലയിക്കട്ടെയെന്നാണ് വിലയിരുത്തൽ

സാമ്പത്തിക സംവരണത്തിൽ കോൺഗ്രസ് നിലപാട് ലീഗിനെ ബോധ്യപ്പെടുത്തും. അതേസമയം സംവരണത്തിന്റെ പേരിൽ സാമുദായിക ധ്രൂവീകരണത്തിനാണ് സിപിഎം ശ്രമിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി. ശബരിമല വിഷയത്തിൽ കിട്ടിയ തിരിച്ചടി സാമ്പത്തിക സംവരണത്തിലും ഇടതുമുന്നണിക്ക് കിട്ടുമെന്ന് രാമചന്ദ്രൻ പറഞ്ഞു.