സീറോ ആങ്കിള്‍ ഗോളടിച്ച് താരമായ ഡാനിഷ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 31,500 രൂപ കൈമാറി

അണ്ടര് 10 ഫുട്ബോള് മത്സരത്തില് സീറോ ആങ്കിള് ഗോളടിച്ച് കേരളത്തിന്റെ കുട്ടിതാരമായി മാറിയ ഡാനിഷ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 31,500 രൂപ കൈമാറി. വയനാട് മീനങ്ങാടി ഗ്രാമപഞ്ചായത്തില്
 

അണ്ടര്‍ 10 ഫുട്‌ബോള്‍ മത്സരത്തില്‍ സീറോ ആങ്കിള്‍ ഗോളടിച്ച് കേരളത്തിന്റെ കുട്ടിതാരമായി മാറിയ ഡാനിഷ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 31,500 രൂപ കൈമാറി. വയനാട് മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍ വെച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന അണ്ടര്‍ 10 ഫുട്ബോള്‍ മത്സരത്തില്‍ ഡാനിഷിന്റെ സീറോ ആങ്കിള്‍ ഗോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു.

സമൂഹമാധ്യമങ്ങളില്‍ താരമായതോടെ ഡാനിഷിന് വിവിധ ഉദ്ഘാടന ചടങ്ങുകളിലടക്കം പങ്കെടുത്ത് ലഭിച്ച സമ്മാന തുകയാണ് ഡാനിഷ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നല്‍കിയത്. സമ്മാന തുക മറ്റുള്ളവരെ സഹായിക്കാന്‍ മാറ്റിവച്ച ഡാനിഷിന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ നന്ദി അറിയിച്ചു.

മലയാളമനോരമയിലെ ഫോട്ടോഗ്രാഫറായ ഹാഷിമിന്റെയും നോവിയയുടെയും മകനാണ് ഡാനിഷ്. അഞ്ചാം വയസ് മുതല്‍ ഫുട്ബോള്‍ കളിക്കുന്ന ഡാനിഷ് കോഴിക്കോട് കെഎഫ്ടിസി കോച്ചിംഗ് സെന്ററിലാണ് പരിശീലനം നടത്തുന്നത്. അണ്ടര്‍ 12 ടീമിലും അംഗമാണ് ഡാനിഷ്. കഴിഞ്ഞ പ്രളയകാലത്തും തന്റെ സമ്പാദ്യം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.