ഹൈക്കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
Jul 15, 2024, 08:38 IST
[ad_1]
[ad_2]
ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതിയുടെ ശിക്ഷാവിധിക്കെതിരെ കെസി രാമചന്ദ്രൻ, മനോജ് എന്നിവർ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസിൽ പികെ കുഞ്ഞനന്തന് ഹൈക്കോടതി വിധിച്ച പിഴ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ശാന്ത നൽകിയ ഹർജിയും സുപ്രിം കോടതി പരിഗണിക്കും
ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. നേരത്തെ കേസിൽ മറ്റ് പ്രതികൾ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാർ, കെ കെ രമ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചിരുന്നു.
[ad_2]