‘നിനക്ക് ഇരിക്കട്ടെ മോനെ എന്റെ വക ഒരു കുതിരപ്പവന്‍’ കാര്‍ത്തിക് ശങ്കറിനെ അഭിനന്ദിച്ച് ഭദ്രന്‍

യൂട്യൂബ് വീഡിയോകളിലൂടെ ശ്രദ്ധേയനായ കാര്ത്തിക് ശങ്കറിനെ അഭിനന്ദിച്ച് സംവിധായകന് ഭദ്രന്. സ്ഫടികം സിനിമയുടെ റീറിലീസ് പ്രമേയമായമാക്കി ഒരുക്കിയ ഹ്രസ്വചിത്രത്തെ അഭിനന്ദിച്ചാണ് ഭദ്രന് രംഗത്തെത്തിയത്. ഭദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
 

യൂട്യൂബ് വീഡിയോകളിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് ശങ്കറിനെ അഭിനന്ദിച്ച് സംവിധായകന്‍ ഭദ്രന്‍. സ്ഫടികം സിനിമയുടെ റീറിലീസ് പ്രമേയമായമാക്കി ഒരുക്കിയ ഹ്രസ്വചിത്രത്തെ അഭിനന്ദിച്ചാണ് ഭദ്രന്‍ രംഗത്തെത്തിയത്.

ഭദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കുരുത്തോലകള്‍ ഇല്ലാതെ പോയ എന്റെ കുരിശപ്പം…

ഇന്ന് പെസഹാ വ്യാഴാഴ്ച ഞാന്‍ കണ്ട ഈ വീഡിയോ എന്നെ അതിശയിപ്പിച്ചു .

2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജനിച്ചു മരിച്ച ക്രിസ്തുവിന്റെ മരണശേഷം ലോകത്തെ രണ്ടായി തിരിച്ചതായി നമുക്ക് എല്ലാവര്‍ക്കും അറിയാം.

‘ BEFORE CHRIST & AFTER CHRIST ‘.

ഇവിടെ കാര്‍ത്തിക് എന്ന ചെറുപ്പക്കാരന്‍ ഇപ്പോള്‍ പെയ്യ്തു കൊണ്ടിരിക്കുന്ന മഹാമാരിയെ രണ്ടു ERA യായി വീണ്ടും വ്യാഖ്യാനിച്ചിരിക്കുന്നു.

‘ PRE-COVID ERA & AFTER -COVID ERA ‘.

‘പഴയത് ഒന്നും ഇനിയുള്ള കാലഘട്ടത്തിന്റെ ആവില്ല ! പകരം പുതിയ ആശയങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു ‘ എന്ന ആശയത്തെ Break ചെയ്തുകൊണ്ട് സ്പടികം എന്ന ചലച്ചിത്രത്തെ ‘ CREATION SHOULD BE TIMELESS’ എന്ന് വ്യാഖ്യാനിച്ച ആ Brilliance ! Simply Superb.

‘നിനക്ക് ഇരിക്കട്ടെ മോനെ എന്റെ വക ഒരു കുതിരപ്പവന്‍ ‘ ഭദ്രന്‍ കുറിച്ചു.

സ്ഫടികത്തിന്റെ 25-ാം വാര്‍ഷികത്തില്‍ സിനിമ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഈയവസരത്തിലാണ് കാര്‍ത്തിക് ശങ്കര്‍ വീഡിയോ ഒരുക്കിയത്.