‘മോദിക്കുള്ള അതേ അവകാശമാണ് ഇന്ത്യയിലെ 136 കോടി ജനങ്ങൾക്കുമുള്ളത്’; പൗരത്വം ചോദിച്ചാൽ പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ മറുപടി കൊടുക്കാൻ ചെന്നിത്തല

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൗരത്വം ചോദിച്ചപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ അതേ മറുപടി തന്നെ ഇന്ത്യയിലെ 136 കോടി ജനങ്ങളും നൽകിയാൽ മതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ്
 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൗരത്വം ചോദിച്ചപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ അതേ മറുപടി തന്നെ ഇന്ത്യയിലെ 136 കോടി ജനങ്ങളും നൽകിയാൽ മതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ചെന്നിത്തലയുടെ പ്രസ്താവന. നരേന്ദ്രമോദിക്കുള്ള അതേ അവകാശമാണ് ഇന്ത്യയിലെ136 കോടി ജനങ്ങൾക്കും ഉള്ളതെന്നും പൗരത്വം ചോദിച്ചു വരുന്നവർക്ക് മുന്നിൽ,പ്രധാന മന്ത്രിയുടെ ഓഫീസ് നൽകിയ അതേ ഉത്തരം നൽകിയാൽ മതിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

 

ഫേബ്‌സുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള അതേ അവകാശമാണ് ഇന്ത്യയിലെ136 കോടി ജനങ്ങൾക്കും ഉള്ളത്.പൗരത്വം ചോദിച്ചു വരുന്നവർക്ക് മുന്നിൽ,പ്രധാന മന്ത്രിയുടെ ഓഫീസ് നൽകിയ അതേ ഉത്തരം നൽകിയാൽ മതി

നരേന്ദ്രമോദി യുടെ പൗരത്വം ചോദിച്ച വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ ഉത്തരം ഇതോടൊപ്പം ചേർക്കുന്നു.1955 ലെ പൗരത്വ നിയമത്തിലെ സെക്ഷൻ 3 പ്രകാരം അദ്ദേഹം ജന്മനാൽ ഇന്ത്യൻ പൗരനാണെന്നാണ് മറുപടി നൽകിയിരിക്കുന്നത്.