ഹോം › സിനിമ

ഒരുപാട് സന്തോഷം; പുരസ്‌കാരം ആടുജീവിതത്തിൽ പ്രവർത്തിച്ച ഓരോരുത്തർക്കും അർഹിച്ചതാണ്: പൃഥ്വിരാജ്

By MJ Desk · 16 Aug 2024, 02:27 PM

ആടുജീവിതത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് പൃഥ്വിരാജ് സുകുമാരൻ. ഈ പുരസ്‌കാരം സിനിമയിൽ പ്രവർത്തിച്ച ഓരോരുത്തർക്കും അർഹതയുള്ളതാണ്. ഈ സമയത്ത് ഏറ്റവുമധികം ഓർമിക്കുന്നത് നജീബിനെയും ബെന്യാമിനെയും ഈ സിനിമക്ക് വേണ്ടി തന്റെ ജീവിതത്തിലെ 16 വർഷങ്ങൾ സമർപ്പിച്ച ബ്ലെസിയെയുമാണെന്ന് പൃഥ്വിരാജ് പറഞ്ഞു പുരസ്‌കാരങ്ങൾ ഒരിക്കലും മോഹിക്കാറില്ല. കിട്ടുമ്പോൾ സന്തോഷിച്ചാൽ മതിയല്ലോയെന്നും താരം പ്രതികരിച്ചു. മികച്ച നടനുള്ള അംഗീകാരം എനിക്ക് ലഭിച്ചു എന്നതിനൊപ്പം തന്നെ ആ സിനിമക്ക് ഇത്രയും അംഗീകാരം കിട്ടി എന്നുള്ളതിലും സന്തോഷമുണ്ട്. ആ സിനിമക്ക് ലഭിക്കാവുന്നതിൽ ഏറ്റവും വലിയ അംഗീകാരം സിനിമ റിലീസ് ചെയ്തപ്പോൾ ലോകമെമ്പാടുമുള്ള പ്രേക്ഷകർ സിനിമക്ക് അംഗീകാരം തന്നു എന്നതാണ്. സിനിമക്ക് കിട്ടിയ അംഗീകാരങ്ങളിൽ ഏറ്റവും ക്രെഡിറ്റ് കൊടുക്കേണ്ടത് ബ്ലെസി ചേട്ടന് തന്നെയാണെന്നും പൃഥ്വിരാജ് പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#aadujeevitham#best actor#prithviraj

ബന്ധപ്പെട്ട വാർത്തകൾ

സൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തുഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്‍റ്മമ്മൂട്ടിയുടെ മകളായും നായികയായും പിന്നീട് അമ്മയായും അഭിനയിച്ച ഒരേയൊരു നടി; ആളെ മനസ്സിലായോ?ഫാന്റസി ലോകമൊരുക്കി ‘അതിമനോഹരം’; ശ്രദ്ധ നേടി ‘സുന്ദര രാവണനേ’ ഗാനം
പൂർണ്ണ പേജ് കാണുക ›