നടൻ ധർമേന്ദ്രയുടെ ആരോഗ്യനില അതീവ ഗുരുതരം; താരം വെന്റിലേറ്ററിൽ
Nov 10, 2025, 18:19 IST
ബോളിവുഡ് നടനും മുൻ എംപിയുമായ ധർമേന്ദ്രയുടെ ആരോഗ്യനില ഗുരുതരം. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെന്റിലേറ്ററിലാണ് 89കാരനായ താരം. ശ്വാസതടസ്സത്തെ തുടർന്ന് ഒരാഴ്ച മുമ്പാണ് ധർമേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഡിസംബർ 8ന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് ധർമേന്ദ്ര അസുഖബാധിതനായത്. കഴിഞ്ഞ ഏപ്രിലിൽ ധർമേന്ദ്രക്ക് നേത്ര ശസ്ത്രക്രിയ നടത്തിയിരുന്നു. ബോളിവുഡിനെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് ധർമേന്ദ്രയെ വിശേഷിപ്പിക്കുന്നത്
ധർമേന്ദ്ര അവസാനമായി അഭിനയിച്ച ചിത്രം ഇക്കിസ് ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്. നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരടക്കം ആറ് മക്കളുണ്ട്.