നടൻ രവി വള്ളത്തോൾ അന്തരിച്ചു

നടൻ രവി വള്ളത്തോൾ അന്തരിച്ചു. 67 വയസ്സായിരുന്നു. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായതിനാൽ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് മാറിനിൽക്കുകയായിരുന്നു. ദൂരദർശൻ സീരിയലുകളിൽ നിറഞ്ഞുനിന്ന സാന്നിധ്യമായിരുന്നു
 

നടൻ രവി വള്ളത്തോൾ അന്തരിച്ചു. 67 വയസ്സായിരുന്നു. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായതിനാൽ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് മാറിനിൽക്കുകയായിരുന്നു. ദൂരദർശൻ സീരിയലുകളിൽ നിറഞ്ഞുനിന്ന സാന്നിധ്യമായിരുന്നു ഇദ്ദേഹം

മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ മരുമകനാണ്. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്. നൂറിലേറെ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്

2014ൽ പുറത്തിറങ്ങിയ ദി ഡോൾഫിൻസാണ് അവസാന ചിത്രം. ഗോഡ് ഫാദർ, നീ വരുവോളം, കോട്ടയം കുഞ്ഞച്ചൻ തുടങ്ങിയ സിനിമകളുടെ ഭാഗമായിട്ടുണ്ട്.