നടൻ ശരത് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു; ഹൈദരാബാദിൽ ചികിത്സയിൽ

തമിഴ് നടൻ ശരത് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. മകൾ വരലക്ഷ്മി ശരത് കുമാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഹൈദരാബാദിലാണ് നടൻ ചികിത്സ തേടിയിരിക്കുന്നത്. പിതാവിന്റെ ആരോഗ്യ നിലയിൽ ആശങ്കപ്പെടാൻ
 

തമിഴ് നടൻ ശരത് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. മകൾ വരലക്ഷ്മി ശരത് കുമാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഹൈദരാബാദിലാണ് നടൻ ചികിത്സ തേടിയിരിക്കുന്നത്.

പിതാവിന്റെ ആരോഗ്യ നിലയിൽ ആശങ്കപ്പെടാൻ ഒന്നും ഇല്ലെന്നും വരലക്ഷ്മി വ്യക്തമാക്കി. ഭാര്യ രാധികയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ വിവരങ്ങൾ അറിയിക്കുമെന്നും രാധിക പറഞ്ഞിരുന്നു. താരത്തിന് ലക്ഷണങ്ങളൊന്നും ഇല്ലെന്നും രാധിക ട്വീറ്റ് ചെയ്തു.