ഹോം › സിനിമ

നടി കീർത്തി സുരേഷ് വിവാഹിതയായി; വരൻ ആന്റണി തട്ടിൽ

By MJ Desk · 12 Dec 2024, 02:42 PM

നടി കീർത്തി സുരേഷ് വിവാഹിതയായി. ആന്റണി തട്ടിലാണ് വരൻ. ഗോവയിൽ വെച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ഫോട്ടോസ് കീർത്തി സുരേഷ് സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടിട്ടുണ്ട്. കീർത്തിയുടെ ദീർഘകാല സുഹൃത്താണ് ആന്റണി തട്ടിൽ. 15 വർഷം നീണ്ട പ്രണയ ബന്ധത്തിന് ശേഷമാണ് വിവാഹം. ദുബൈ കേന്ദ്രീകരിച്ചുള്ള ബിസിനസുകാരനാണ് ആന്റണി. നടി മേനകയുടെയും നിർമാതാവ് ജി സുരേഷ് കുമാറിന്റെയും മകളാണ് കീർത്തി. ബാലതാരമായി എത്തി ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ നായികയയും അരങ്ങേറി. ഇന്ന് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി തിരക്കേറിയ നടിയാണ്. മഹാനടിയെന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡും കീർത്തി സ്വന്തമാക്കിയിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#keerthy suresh marriage

ബന്ധപ്പെട്ട വാർത്തകൾ

മമിതയെ നായികയാക്കാൻ നായകൻ സമ്മതിച്ചില്ല; വലിയ നായിക വേണമെന്ന് തീർത്തു പറഞ്ഞു: ഇങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ലെന്ന് സംവിധായകൻ കമൽസൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തുഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്‍റ്മമ്മൂട്ടിയുടെ മകളായും നായികയായും പിന്നീട് അമ്മയായും അഭിനയിച്ച ഒരേയൊരു നടി; ആളെ മനസ്സിലായോ?
പൂർണ്ണ പേജ് കാണുക ›