ഹോം › സിനിമ

അയ്യക്കു ശേഷം പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്

By News Desk · 05 Nov 2024, 10:33 PM

കൊച്ചി: കരീന കപൂറിനൊപ്പം അയ്യയിലൂടെ ബോളിവുഡില്‍ സാന്നിധ്യമറിയിച്ച പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക് എത്തുന്നു. സച്ചിന്‍ കുന്ദല്‍കര്‍ സംവിധാനം നിര്‍വഹിച്ച ചിത്രമായിരുന്നു അയ്യ. 2012ലായിരുന്നു ഈ സിനിമയുടെ റീലിസിങ്. 12 വര്‍ഷത്തിനുശേഷം മലയാളത്തിന്റെ പ്രിയതാരം വീണ്ടും ഭാഗ്യം പരീക്ഷിക്കാന്‍ ഹിന്ദിയിലേക്ക് പോകുകയാണ്. ദുല്‍ഖര്‍ സല്‍മാനെപ്പോലെ ഭാഷാഭേദമന്യേ ആരാധകരുള്ള മലയാളി താരമാണ് പൃഥ്വിരാജ്. മേഘ്‌ന ഗുല്‍സര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥാനായിട്ടാകും താരം വേഷമിടുകയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഒരു വിവാഹവുമായി ബന്ധപ്പെട്ടതാണ് പുതിയ ഹിന്ദി ചിത്രത്തിന്റെ കഥ. അരുണ്‍ എസ് മണി ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍, സംഗീതം അങ്കിത് മേനോന്‍, മേക്കപ്പ് സുധി സുരേന്ദ്രന്‍, ആര്‍ട്ട് ഡയറക്ടര്‍ സുനില്‍ കുമാര്‍ എന്നിവരും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അനീഷ് നന്ദിപുലവും ആണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുക. ഗുരുവായൂര്‍ അമ്പലനടയിലാണ് മലയാളത്തില്‍ പൃഥ്വി നായകനായി എത്തിയ അവസാന ചിത്രം ആഗോളതലത്തില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ 90.20 കോടി രൂപയില്‍ അധികം നേടിയെന്നാണ് റിപ്പോര്‍ട്ട്. ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. വിപിന്‍ ദാസായിരുന്നു സംവിധായകന്‍. അനശ്വര രാജന്‍, നിഖില വിമല്‍, സാഫ്, രേഖ, അരവിന്ദ് ആകാഷ്, ഇര്‍ഷാദ്, ഉഷാ ചന്ദ്രബാബു, അഖില്‍ തുടങ്ങിയവരായിരുന്നു ഈ ചിത്രത്തില്‍ വേഷമിട്ടത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തുഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്‍റ്മമ്മൂട്ടിയുടെ മകളായും നായികയായും പിന്നീട് അമ്മയായും അഭിനയിച്ച ഒരേയൊരു നടി; ആളെ മനസ്സിലായോ?ഫാന്റസി ലോകമൊരുക്കി ‘അതിമനോഹരം’; ശ്രദ്ധ നേടി ‘സുന്ദര രാവണനേ’ ഗാനം
പൂർണ്ണ പേജ് കാണുക ›