ഹോം › സിനിമ

ദിലീഷ് പോത്തനൊപ്പം അലൻസിയറും മാല പാർവതിയും; തോമസ് സെബാസ്റ്റ്യന്‍റെ പുതിയ ചിത്രം ‘അം അഃ’

By News Desk · 30 Nov 2024, 02:25 PM

തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ മഞ്ജു വാര്യർ, ബേസിൽ ജോസഫ് എന്നിവർ ഒഫീഷ്യൽ പേജിലൂടെ ‘ പ്രകാശനം ചെയ്തു. അം അഃ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, ജാഫർ ഇടുക്കി, അലൻസിയർ, ടി.ജി. രവി, രഘുനാഥ് പലേരി, ജയരാജ് കോഴിക്കോട്, നവാസ് വള്ളിക്കുന്ന് , തമിഴ് താരം ദേവദർശിനി മീരാവാസുദേവ്, ശ്രുതി ജയൻ മാലാ പാർവ്വതി, മുത്തുമണി എന്നിവർ പ്രധാന വേഷങ്ങളിലെത്തും. കാപ്പി പ്രൊഡക്ഷൻസ് നിർമിക്കുന്ന അം അഃ തോമസ് സെബാസ്റ്റ്യന്‍റെ നാലാമത്തെ ചിത്രമാണ്. മമ്മൂട്ടി നായകനായ മായാ ബസാർ , കുഞ്ചാക്കോബോബൻ നായകനായ ജമ്നാ പ്യാരി, ധ്യാൻ – അജു കൂട്ടുകെട്ടിലെ ഗൂഢാലോചന എന്നീ ചിത്രങ്ങൾക്കു ശേഷം കൗതുകമുയർത്തു പേരുമായി തികഞ്ഞ ഫാമിലി ഡ്രാമയുമായാണ് തോമസ് സെബാസ്റ്റ്യൻ എത്തുന്നത്. കവി പ്രസാദ് ഗോപിനാഥാണ് തിരക്കഥ, സംഗീതം – ഗോപി സുന്ദർ, ഛായാഗ്രഹണം – അനീഷ് ലാൽ. എഡിറ്റിംഗ് – ബിജിത് ബാല. തൊടുപുഴയിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിന്‍റെ പ്രൊഡക്ഷൻ വർ‌ക്ക് തുടരുകയാണ്

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Alencier#Devadarshini Meeravasudev#Dilish Pothan#jafar idukki#Jayaraj Kozhikode#movie#Muthumani#Nawaz Vallikun#Raghunath Paleri#Shruti Jayan Mala Parvathi#T.G. Ravi

ബന്ധപ്പെട്ട വാർത്തകൾ

സൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തുഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്‍റ്മമ്മൂട്ടിയുടെ മകളായും നായികയായും പിന്നീട് അമ്മയായും അഭിനയിച്ച ഒരേയൊരു നടി; ആളെ മനസ്സിലായോ?ഫാന്റസി ലോകമൊരുക്കി ‘അതിമനോഹരം’; ശ്രദ്ധ നേടി ‘സുന്ദര രാവണനേ’ ഗാനം
പൂർണ്ണ പേജ് കാണുക ›