ഹോം › സിനിമ

ബാറോസ് എത്തുന്നു; റിലീസ് ഒക്റ്റോബർ 3ന്

By News Desk · 18 Aug 2024, 08:14 AM

മലയാളത്തിന്‍റെ പ്രിയപ്പെട്ട മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബാറോസ് ഒക്റ്റോബർ 3ന് തിയെറ്ററുകളിലെത്തും. സോഷ്യൽ മീഡിയയിലൂടെ മോഹൻലാലാണ് പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്. ത്രീ ഡിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വാസ്കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബാറോസ് എന്ന ഭൂതത്തിന്‍റെ കഥയാണ് സിനിമ പറയുന്നത്. മൈ ഡിയർ കുട്ടിച്ചാത്തന്‍റെ സംവിധായകൻ ജിജോ പുന്നൂസാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ബാറോസ്: ഗാർഡിയൻ ഒഫ് ദി ഗാമാസ് ട്രഷർ എന്ന രചനയാണ് സിനിമയ്ക്ക് ആധാരം. പാസ് വേഗ, റാഫേൽ അമാർഗോ തുടങ്ങിയ സ്പാനിഷ് താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഹോളിവുഡ് സംവിധായകൻ മാർക്ക് കിലിയനാണ് സംഗീതം ഒരുക്കുന്നത്. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Barroz#Mohanlal#Movies

ബന്ധപ്പെട്ട വാർത്തകൾ

സൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തുഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്‍റ്മമ്മൂട്ടിയുടെ മകളായും നായികയായും പിന്നീട് അമ്മയായും അഭിനയിച്ച ഒരേയൊരു നടി; ആളെ മനസ്സിലായോ?ഫാന്റസി ലോകമൊരുക്കി ‘അതിമനോഹരം’; ശ്രദ്ധ നേടി ‘സുന്ദര രാവണനേ’ ഗാനം
പൂർണ്ണ പേജ് കാണുക ›