ഹോം › സിനിമ

ഈ ചിരി തുടരുമോ..; പുതിയ മോഹന്‍ലാല്‍ ചിത്രത്തിന്റെ ബിഹൈന്‍ഡ് ദി സീന്‍സ് വീഡിയോ പുറത്ത്

By MJ News Desk · 03 Jan 2025, 09:24 PM

സിനിമ ആസ്വാദകരും മോഹന്‍ലാല്‍ ഫാന്‍സും ഒരുപോലെ കാത്തിരിക്കുന്ന തരുണ്‍മൂര്‍ത്തി – മോഹന്‍ലാല്‍ ചിത്രത്തിന്റെ ബിഹൈന്‍ഡ് ദി സീന്‍സ് വീഡിയോ പുറത്തുവിട്ടു. രജപുത്ര വിഷ്വല്‍സ് മീഡിയയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന വീഡിയോക്ക് ബിഹൈന്‍ഡ് ദി ലാഫ്‌സ് എന്നാണ് പേരിട്ടിരിക്കുന്നത്. 16 വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനക്കൊപ്പം മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. അതിനാല്‍ 80,90 തലമുറക്ക് ഏറെ ഗൃഹാതുരത്വം നല്‍കുന്ന സിനിമയാകും തുടരും എന്നതില്‍ സംശയമില്ല. കൂടാതെ ഏറെ കാലത്തിനു ശേഷം മോഹന്‍ലാല്‍ ഒരു നവാഗത സംവിധായകന്റെ ചിത്രത്തില്‍ വേഷമിടുന്നു എന്നതും ‘തുടരും’ മുന്നോട്ട് വെക്കുന്ന പ്രതീക്ഷയാണ്. ഒരു ഫീല്‍ഗുഡ് ഡ്രാമയായിരിക്കും ‘തുടരും’എന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിനേതാക്കളുടെയും ക്രൂ മെമ്പര്‍മാരുടെയും ചിരികളും രസകരമായ മുഹൂര്‍ത്തങ്ങളും ഉള്‍പ്പെടുത്തിയാണ് വീഡിയോ പുറത്തുവിട്ടത്. മോഹന്‍ലാല്‍ സഹപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം വിളമ്പുന്നതിന്റെയും എല്ലാവരുമൊത്ത് ചിരിച്ച് ഉല്ലസിക്കുന്നതിന്റെയും നിമിഷങ്ങള്‍ രസകരമായി തന്നെ പകര്‍ത്തിയിട്ടുണ്ട് വീഡിയോ ഗ്രാഫര്‍.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#behind the scene#Mohanlal#thudarum movie

ബന്ധപ്പെട്ട വാർത്തകൾ

സൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തുഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്‍റ്മമ്മൂട്ടിയുടെ മകളായും നായികയായും പിന്നീട് അമ്മയായും അഭിനയിച്ച ഒരേയൊരു നടി; ആളെ മനസ്സിലായോ?ഫാന്റസി ലോകമൊരുക്കി ‘അതിമനോഹരം’; ശ്രദ്ധ നേടി ‘സുന്ദര രാവണനേ’ ഗാനം
പൂർണ്ണ പേജ് കാണുക ›