{"vars":{"id": "89527:4990"}}

ജന നായകനെ വിടാതെ സെൻസർ ബോർഡ്; വിധിക്കെതിരെ അപ്പീൽ നൽകും, റിലീസ് വൈകും
 

 

വിജയ് ചിത്രം ജനനായകന്റെ റിലീസ് ഇനിയും വൈകും. യു എ സർട്ടിഫിക്കറ്റ് നൽകാനുള്ള വിധിക്കെതിരെ അപ്പീൽ നൽകാൻ സെൻസർ ബോർഡ്. അപ്പീൽ നൽകാൻ ചീഫ് ജസ്റ്റിസ് അനുമതി നൽകി. അപ്പീൽ നൽകുന്നതോടെ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറും. ഇതിൽ വാദം കേൾക്കേണ്ടിവരും. 

പ്രദർശനനുമതി നൽകിയ ഉടൻ തന്നെ സെൻസർ ബോർഡ് അപ്പീൽ നൽകുമെന്ന് അറിയിക്കുകയായിരുന്നു.  ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് വേഗത്തിൽ സെൻസർ ബോർഡിന് നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇത്തരം കേസുകൾ തെറ്റായ കീഴ് വഴക്കമുണ്ടാക്കുമെന്ന് ജസ്റ്റിസ് പി ടി ആശ നിരീക്ഷിച്ചുകൊണ്ടായിരുന്നു പ്രദർശനനുമതി നൽകിയത്. 

അപ്പീലുമായി മുന്നോട്ടുപോകുമ്പോഴും സിംഗിൾ ബെഞ്ചിൽ ഉയർത്തിയ വാദങ്ങൾ തന്നെയാകും ഉന്നയിക്കുക. സർട്ടിഫിക്കറ്റ് വൈകിപ്പിക്കുന്നുവെന്ന് കാണിച്ച് സിനിമയുടെ നിർമാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.