പൗരത്വ ഭേദഗതി നിയമം: ദേശീയ അവാർഡ് വിതരണ ചടങ്ങിൽ നിന്നും വിട്ടുനിൽക്കുമെന്ന് സുഡാനി ഫ്രം നൈജീരിയ ടീം

പൗരത്വ ഭേദഗതി നിയമത്തിലും ദേശീയ പൗരത്വ രജിസ്റ്ററിലും പ്രതിഷേധിച്ച് ദേശീയ അവാർഡ് വിതരണ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സുഡാനി ഫ്രം നൈജീരിയയുടെ അണിയറപ്രവർത്തകർ. ചിത്രത്തിന്റെ സംവിധായകനായ സക്കറിയ
 

പൗരത്വ ഭേദഗതി നിയമത്തിലും ദേശീയ പൗരത്വ രജിസ്റ്ററിലും പ്രതിഷേധിച്ച് ദേശീയ അവാർഡ് വിതരണ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സുഡാനി ഫ്രം നൈജീരിയയുടെ അണിയറപ്രവർത്തകർ. ചിത്രത്തിന്റെ സംവിധായകനായ സക്കറിയ മുഹമ്മദാണ് ഇക്കാര്യം അറിയിച്ചത്.

ചിത്രത്തിന്റെ രചയിതാവായ മുഹ്‌സിൻ പരാരിയും നിർമാതാക്കളായ സമീർ താഹറും ഷൈജു ഖാലിദും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്നും സക്കറിയ അറിയിച്ചു. ദേശീയ ചലചിത്ര പുരസ്‌കാരങ്ങളിൽ മികച്ച മലയാള ചിത്രത്തിനുള്ളിൽ അവാർഡാണ് സുഡാനി ഫ്രം നൈജീരിയക്ക് ലഭിച്ചത്.

സക്കറിയയുടെ ആദ്യ ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. അഞ്ച് സംസ്ഥാന അവാർഡുകളും ചിത്രം കരസ്ഥമാക്കിയിരുന്നു. നിരവധി അന്തർദേശീയ അവാർഡുകളും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്