{"vars":{"id": "89527:4990"}}

പൂർണമായി അമേരിക്കയിൽ ചിത്രീകരിച്ച ഷോർട്ട് സിനിമ "ദൂരം 2" വരുന്നു; സംവിധാനം വിമൽ കുമാർ

 

വിമല്‍ കുമാര്‍ സംവിധാനം ചെയ്ത പൂര്‍ണ്ണമായും അമേരിക്കയില്‍ ചിത്രീകരിച്ച ഹ്രസ്വചിത്രമാണ് 'ദൂരം'. സൈന യുട്യൂബ് ചാനലില്‍ മികച്ച പ്രേക്ഷക അഭിപ്രായം നേടിയ ദൂരം, പണവും ബന്ധുക്കളും ഉണ്ടായിരുന്നിട്ടും തനിച്ചാകപ്പെട്ട പെണ്‍കുട്ടിയുടെ കഥയാണ് പറഞ്ഞിരുന്നത്. ഇപ്പോഴിതാ, ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന ദൂരത്തിന്റെ രണ്ടാം ഭാഗമായ ദൂരം 2വിന്റെ ട്രെയിലർ പുറത്ത് വന്നിരിക്കുന്നു. ഹിറ്റ് സംവിധായകരായ വൈശാഖ്, അജയ് വാസുദേവ്, ഷാജി കൈലാസ്, വിഷ്ണു മോഹൻ  തിരക്കഥാകൃത്തായ ഉദയകൃഷ്ണ തുടങ്ങിയ പ്രമുഖരുടെ സോഷ്യൽമീഡിയ പേജ് വഴിയാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. വിമല്‍ കുമാര്‍ തന്നെ രചനയും സംവിധാനവും നിർവഹിച്ച ദൂരം 2വിന്റെ സ്റ്റണ്ട് സൂപ്പർവിഷൻ ചെയ്തിരിക്കുന്നത് പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ കലൈ കിങ്സൺ ആണ്.

<a style="border: 0px; overflow: hidden" href=https://youtube.com/embed/k_rOZQAxv0E?autoplay=1&mute=1><img src=https://img.youtube.com/vi/k_rOZQAxv0E/hqdefault.jpg alt=""><span><div class="youtube_play"></div></span></a>" style="border: 0px; overflow: hidden;" width="640">

ഹ്യൂസ്റ്റൺ, ടെക്സാസ് (USA) തുടങ്ങിയ വിദേശ ഇടങ്ങളിൽ ഷൂട്ട് ചെയ്ത സിനിമ അവിടുത്തെ ലോക്കൽ കലാകാരന്മാരെ കൂടി ഉൾപ്പെടുത്തിയാണ് നിർമ്മിച്ചിരിക്കുന്നത്. ആക്ഷനും സസ്പെൻസും നിറഞ്ഞ കഥ തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അതോടൊപ്പം ചിത്രത്തിൽ രണ്ട് ഗാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലും ഇന്ത്യയിലുമായി ഡബ്ബിംഗ് പൂർത്തീകരിച്ച ചിത്രം ആറ് വ്യത്യസ്ത ക്യാമറകൾവഴിയാണ് ചിത്രീകരണം നടത്തിയിരിക്കുന്നത്.

ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രസാദ് ഐയ്യർ, ഡി ഒ പി - റേജന്റ് റോയ്, സിനിമട്ടോഗ്രാഫർ - ശ്യംജിത് ജയദേവൻ,  എഡിറ്റർ - പ്രേംസായ് , മ്യൂസിക് & ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ - റിത്വിക്ക് എസ് ചന്ദ്, സ്റ്റണ്ട്സ് - വില്ലി ബ്‌റൂക്സ്, പ്രൊമോഷൻ കൺസൾട്ടന്റ് - വിപിൻ കുമാർ, ലിറിക്സ് - വിദ്യ റതീഷ്, കൊറിയോഗ്രഫി - ലക്ഷ്മി ഹരിദാസ്, ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്ടർ - ദീപു കുര്യൻ, സെക്കന്റ് അസിസ്റ്റന്റ് ഡയറക്ടർ - നവീൻ കൊച്ചോത്ത് ,  പ്രൊഡക്ഷൻ കൺട്രോളർസ് - റോബി എബ്രഹാം , രാമദാസ് കണ്ടത്ത്,  ആർട്ട് - റോജി മാത്യു.