ഹോം › സിനിമ

ടോം ഇമ്മട്ടിയുടെ സംവിധാനം; വിനായകൻ നായകനായ ” പെരുന്നാൾ ” ഒരുങ്ങുന്നു: ചിത്രത്തിൽ പുതുമുഖങ്ങൾക്കും അവസരം

By News Desk · 22 Nov 2024, 06:44 PM

കൊച്ചി : നടൻ വിനായകനെ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. പെരുന്നാൾ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ പേരിനോടൊപ്പം ക്രോവേന്മാരും സ്രാപ്പേൻമാരും എന്ന ടാഗ് നൽകിയിട്ടുണ്ട്. ജോളിവുഡ് മൂവീസും ഇമ്മട്ടി കമ്പനിയും ചേർന്നാണ് പെരുന്നാളിന്റെ നിർമ്മാണം. ടോവിനോ തോമസ് നായകനായ ഒരു മെക്സിക്കൻ അപാരത, ആൻസൺ പോൾ നായകനായ ഗാമ്ബ്ലർ എന്നീ ചിത്രങ്ങൾക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണിത് ചിത്രത്തിന്റെ പ്രഖ്യാപനത്തോടൊപ്പം പുതുമുഖങ്ങൾക്ക് അവസരം നൽകുന്ന കാസ്റ്റിങ് കോളും അണിയറപ്രവർത്തകർ നൽകിയിട്ടുണ്ട്. അഞ്ചിനും പതിനഞ്ചിനും ഇടയിലുള്ള ആൺ പെൺകുട്ടികൾക്കും ഇരുപതിനും മുപ്പത്തി അഞ്ചിനും നാല്പതിനും എഴുപതിനുമിടയിലുള്ള സ്ത്രീ പുരുഷന്മാർക്കും ചിത്രത്തിൽ അഭിനയിക്കാനായുള്ള അവസരം ഒരുങ്ങുകയാണ്. അഭിനയിക്കാൻ താല്പര്യമുള്ളവർ എഡിറ്റ് ചെയ്യാത്ത രണ്ടു ഫോട്ടോയും മുപ്പതു സെക്കന്റ് ദൈർഘ്യമുള്ള പെർഫോമൻസ് വിഡിയോയും നവംബർ 11 നു മുന്നേ perunnalmovie@gmail.com എന്ന ഇമെയിൽ ഐ ഡിയിൽ അയക്കണം. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പിആർഓ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് പ്രതീഷ് ശേഖർ ആണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Directed#new film#Perunnal#Tom Immati#Vinayakan

ബന്ധപ്പെട്ട വാർത്തകൾ

സൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തുഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്‍റ്മമ്മൂട്ടിയുടെ മകളായും നായികയായും പിന്നീട് അമ്മയായും അഭിനയിച്ച ഒരേയൊരു നടി; ആളെ മനസ്സിലായോ?ഫാന്റസി ലോകമൊരുക്കി ‘അതിമനോഹരം’; ശ്രദ്ധ നേടി ‘സുന്ദര രാവണനേ’ ഗാനം
പൂർണ്ണ പേജ് കാണുക ›