സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു

മലയാള സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ കഴിഞ്ഞ രണ്ട് ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. നടുവിന് സർജറി ചെയ്യുന്നതിനിടെ
 

മലയാള സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ കഴിഞ്ഞ രണ്ട് ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. നടുവിന് സർജറി ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതാണ് സ്ഥിതി ഗുരുതരമാക്കിയത്.

ആദ്യ സർജറി വിജയമായിരുന്നു. രണ്ടാമത്തെ സർജറിക്കായി അനസ്‌തേഷ്യ നൽകിയപ്പോഴാണ് ഹൃദയാഘാതം സംഭവിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ജീവൻ നിലനിർത്തിയിരുന്നത്.

കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയും സംവിധാനം ചെയ്തത് സച്ചിയായിരുന്നു. സച്ചി-സേതു കൂട്ടുക്കെട്ട് മലയാളത്തിൽ നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. അനാർക്കലിയാണ് സച്ചിയുടെ ആദ്യ സംവിധാന സംരംഭം.

ഡ്രൈവിംഗ് ലൈസൻസ്, രാമലീല, സീനിയേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്കും സച്ചി തിരക്കഥ എഴുതിയിട്ടുണ്ട്. 2007ൽ ചോക്ക്‌ലേറ്റ് എന്ന സിനിമയിലൂടെയാണ് സച്ചി-സേതു കൂട്ടുകെട്ട് പിറക്കുന്നത്. റൺബേബി റൺ ആണ് സ്വതന്ത്രമായി രചന നടത്തിയ ആദ്യ ചിത്രം.