ഹോം › സിനിമ

പുഷ്പ 2 റിലീസിനിടെയുണ്ടായ ദുരന്തം: എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അർജുൻ ഹൈക്കോടതിയിൽ

By MJ Desk · 12 Dec 2024, 11:24 AM

പുഷ്പ 2 റിലീസ് ദിവസം ഹൈദരാബാദിലെ തീയറ്ററിലുണ്ടായ ദുരന്തത്തിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അർജുൻ ഹൈക്കോടതിയെ സമീപിച്ചു. സന്ധ്യ തീയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു അല്ലു അർജുനെ കൂടാതെ തീയറ്റർ ഉടമകൾക്കും സുരക്ഷാ ജീവനക്കാർക്കുമെതിരെയും കേസെടുത്തിരുന്നു. ഡിസംബർ നാലിനാണ് സന്ധ്യ തീയറ്ററിൽ ദാരുണമായ അപകടമുണ്ടായത്. അല്ലു അർജുനും റിലീസ് ദിവസം തീയറ്ററിലെത്തിയിരുന്നു അല്ലു അർജുനും നടി രശ്മിക മന്ദാനയും തീയറ്ററിലെത്തുന്നത് അറിഞ്ഞ് ആരാധകർ കൂട്ടംകൂടുകയായിരുന്നു. ഇതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ഒരു സ്ത്രീ മരിച്ചത്. ഇവരുടെ മകൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Allu Arjun

ബന്ധപ്പെട്ട വാർത്തകൾ

സൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തുഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്‍റ്മമ്മൂട്ടിയുടെ മകളായും നായികയായും പിന്നീട് അമ്മയായും അഭിനയിച്ച ഒരേയൊരു നടി; ആളെ മനസ്സിലായോ?ഫാന്റസി ലോകമൊരുക്കി ‘അതിമനോഹരം’; ശ്രദ്ധ നേടി ‘സുന്ദര രാവണനേ’ ഗാനം
പൂർണ്ണ പേജ് കാണുക ›