ജന നായകൻ റിലീസ് ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി; സെൻസർ ബോർഡിന് തിരിച്ചടി
Jan 9, 2026, 11:29 IST
വിജയ് നായകനായി എത്തുന്ന അവസാന ചിത്രമെന്ന പേരിൽ ഖ്യാതി നേടിയ ജന നായകൻ റിലീസ് ചെയ്യാൻ മദ്രാസ് ഹൈക്കോടതിയുടെ അനുമതി. യുഎ സർട്ടിഫിക്കറ്റ് നൽകാനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവ്. ചിത്രം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സെൻസർ ബോർഡ് നൽകിയ കത്ത് ഹൈക്കോടതി റദ്ദാക്കി
ഇന്നായിരുന്നു സിനിമ റിലീസ് ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ റിലീസ് തീരുമാനമാകാതെ പോകുകയായിരുന്നു. പിന്നാലെയാണ് നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്.
രാഷ്ട്രീയത്തിൽ സജീവമായ വിജയ് യുടെ അവസാന ചിത്രമെന്ന നിലയിലാണ് ജന നായകൻ ഒരുങ്ങുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിരുദ്ധാണ് സംഗീതം കൈകാര്യം ചെയ്യുന്നത്. ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, പ്രകാശ് രാജ്, മമിത ബൈജു തുടങ്ങി വൻ താരനിര ചിത്രത്തിലുണ്ട്.