ഹോം › സിനിമ

90നെ പുച്ഛിക്കേണ്ട; ധനികയായ ഇന്ത്യന്‍ നടിമാരില്‍ ഇപ്പോഴും തൊണ്ണൂറുകളിലെ രോമാഞ്ചം

By MJ News Desk · 22 Oct 2024, 07:06 PM

മുംബൈ: ഇന്ത്യയിലെ ഏറ്റവും ധനികയായ നടിയാരാണ്. പരസ്യങ്ങളിലും സിനിമികളിലും നിറഞ്ഞു നില്‍ക്കുന്ന പ്രിയങ്കാ ചോപ്രയുടെയും ദീപിക പദുകോണിന്റെയും ആലിയ ഭട്ടിന്റെയും പേരുകളാണ് നാവിന്‍ തുമ്പിലുള്ളതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. പത്ത് വര്‍ഷമായി വെള്ളിത്തിരയില്‍ കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാത്ത എന്നാല്‍ തൊണ്ണൂറുകളിലെ ലേഡി സൂപ്പര്‍ സ്റ്റാറായ ആ താരത്തിന്റെ ആസ്ഥി 4,600 കോടി രൂപയാണ്. തന്റെ അടുത്ത സുഹൃത്തും ബിസിനസ് പാര്‍ട്ണറുമായ ഷാറൂഖ് ഖാന്‍ കഴിഞ്ഞാല്‍ രണ്ടാമത്തെ ധനികയായ ഇന്ത്യന്‍ ആക്ടറുകൂടിയാണ് ഈ താരം. അത് മറ്റാരുമല്ല ജൂഹി ചൗളയാണ്. സിനിമാ നിര്‍മാണ രംഗത്തെ റെഡ് ചില്ലീസ് ഗ്രൂപ്പിലെ നിര്‍ണായക വ്യക്തിത്വമായ ജൂഹി ഐ പി എല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹ ഓണറും കൂടിയാണ്. അഭിനയ കാലത്ത് തന്നെ നിരവധി ബിസിനസ് സംരംഭങ്ങളിലും ജൂഹി ശ്രദ്ധ ചെലുത്തിയിരുന്നു. ഇതിന്റെ ഫലമാണ് പുതുമഖങ്ങളെ പിന്‍തള്ളി ഇത്തരമൊരു സ്ഥാനത്ത് അവര്‍ക്ക് ഇപ്പോഴും ഇരിക്കാന്‍ കഴിയുന്നത്. ഈ വര്‍ഷത്തെ ഹുറുണ്‍ റിച്ച് ലിസ്റ്റിലാണ് ജൂഹി ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാമത്തെ ധനികയായ നടി ഐശ്വര്യ റായിയാണ്. 850 കോടിയാണ് അവരുടെ ആസ്ഥി. 650 കോടിയുമായി പ്രിയങ്കാ ചോപ്രയാണ് പട്ടികയില്‍ മൂന്നാമത്. ആലിയ ഭട്ടും ദീപികയുമാണ് നാലും അഞ്ചും സ്ഥാനത്ത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bollywood#deepika#juhi chawla#richest

ബന്ധപ്പെട്ട വാർത്തകൾ

സൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തുഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്‍റ്മമ്മൂട്ടിയുടെ മകളായും നായികയായും പിന്നീട് അമ്മയായും അഭിനയിച്ച ഒരേയൊരു നടി; ആളെ മനസ്സിലായോ?ഫാന്റസി ലോകമൊരുക്കി ‘അതിമനോഹരം’; ശ്രദ്ധ നേടി ‘സുന്ദര രാവണനേ’ ഗാനം
പൂർണ്ണ പേജ് കാണുക ›