ഹോം › സിനിമ

ഇതാരാ അജിതോ ചുള്ളൻ ചെക്കനോ? സാൾട്ട് ആൻഡ് പെപ്പർ ലുക്ക് മാറ്റിപ്പിടിച്ച് നടൻ

By News Desk · 15 Dec 2024, 05:23 PM

സിനിമയിൽനിന്നും ഇടവേളയെടുത്തശേഷം മടങ്ങിവന്ന തമിഴ് സൂപ്പർ താരം അജിത്തിനെ സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് ആരാധകർക്ക് കാണാനായത്. മടങ്ങി വരവിൽ അജിത് അഭിനയിച്ച വലിമൈ, വിസ്വാസം, തുനിവ് അടക്കം എല്ലാ ചിത്രങ്ങളിലും താരത്തിന്റെ ലുക്കിൽ മാറ്റം ഉണ്ടായിരുന്നില്ല. എന്നാൽ, ലുക്കിൽ മാറ്റം വരുത്തി ആരാധകരെ ഞെട്ടിക്കാൻ ഒരുങ്ങുകയാണ് അജിത്. https://x.com/Adhikravi/status/1867991130480210204 അജിത് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ഗുഡ് ബാഡ് അഗ്ലി’ എന്ന സിനിമയിൽ പുതിയ ലുക്കിലാണ് നടൻ എത്തുന്നത്. ആദിക് രവിചന്ദ്രൻ ഒരുക്കുന്ന ചിത്രത്തിലെ അജിത്തിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം അവസാനിച്ചെന്ന് അറിയിച്ച് സംവിധായകൻ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ആരാധകർക്കിടയിൽ തരംഗമായിരിക്കുന്നത്. ‘ഈ അവസരം എനിക്ക് തന്നതിന് അജിത് സാറിന് നന്ദി. എന്റെ ആഗ്രഹം സഫലമായി. ഈ യാത്ര വളരെ മനോഹരമായിരുന്നു’, എന്നാണ് അജിത്തിനൊപ്പമുള്ള ചിത്രവും വീഡിയോയും പങ്കുവെച്ച് സംവിധായകൻ എക്സിൽ കുറിച്ചത്. ശരീര ഭാരം കുറച്ച് 30 കാരനെ പോലെ തോന്നിക്കുന്ന അജിത്തിനെയാണ് ചിത്രങ്ങളിൽ കാണാനാവുക. ‘തല’യുടെ പുതിയ ചിത്രം ബോക്സോഫിസ് ഹിറ്റെന്ന് ഇപ്പോൾ തന്നെ ആരാധകർ ഉറപ്പിച്ചു കഴിഞ്ഞ മട്ടിലാണ് കമന്റുകൾ അതേസമയം, പുതിയ ചിത്രത്തിൽ അജിത് മൂന്ന് ലുക്കിലാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#New look#rajith kumar

ബന്ധപ്പെട്ട വാർത്തകൾ

സൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തുഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്‍റ്മമ്മൂട്ടിയുടെ മകളായും നായികയായും പിന്നീട് അമ്മയായും അഭിനയിച്ച ഒരേയൊരു നടി; ആളെ മനസ്സിലായോ?ഫാന്റസി ലോകമൊരുക്കി ‘അതിമനോഹരം’; ശ്രദ്ധ നേടി ‘സുന്ദര രാവണനേ’ ഗാനം
പൂർണ്ണ പേജ് കാണുക ›