ഏറെ പ്രിയപ്പെട്ടൊരാൾ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടമുണ്ടാക്കുന്ന കാര്യമാണ്: മോഹൻലാൽ
ശ്രീനിവാസനെ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടമുണ്ടാക്കുന്ന കാര്യമാണെന്ന് മോഹൻലാൽ. സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടിരുന്നയാളാണ് ശ്രീനിവാസൻ. ശ്രീനിവാസനെ കുറിച്ച് എന്താണ് പറയേണ്ടതെന്ന് ഇപ്പോൾ അറിയില്ല. സിനിമാ ജീവിതത്തിൽ ഒടുപാട് ബന്ധങ്ങളുള്ള കൂട്ടുകെട്ടായിരുന്നു ശ്രീനിവാസൻ
എന്നേക്കാളും കൂടുതൽ പ്രിയദർശൻ, സത്യൻ അന്തിക്കാട്, ഇന്നസെന്റ് എന്നിവരുമായാണ് ശ്രീനിക്ക് കൂടുതൽ ബന്ധം. അവരുടെ കൂടെയാണ് കൂടുതൽ സമയം ശ്രീനി ചെലവഴിക്കാറുള്ളത്. അടുത്ത കാലത്ത് അദ്ദേഹത്തെ കാണാൻ പോയിരുന്നെങ്കിലും കാണാൻ സാധിച്ചില്ല. കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലായിരുന്നു
നടൻ എന്ന നിലയിൽ അല്ല ഞങ്ങളുടെ ബന്ധം. ഒരുപാട് വൈകാരിക മുഹൂർത്തങ്ങളിലൂടെ ഞങ്ങളുടെ ബന്ധം കടന്നുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതവുമായും കുടുംബവുമായും ഒരുപാട് അടുപ്പമുണ്ട്. സമൂഹത്തിന് നേരെ ചോദ്യമുയർത്തിയ ഒരുപാട് ചിത്രങ്ങൾ ചെയ്യാനായി. ഏറെ പ്രിയപ്പെട്ട ഒരാൾ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടമുള്ള കാര്യമാണെന്നും മോഹൻലാൽ പറഞ്ഞു