ഹോം › സിനിമ

ജയിലർ 2 ചിത്രീകരണമാരംഭിച്ചു

By News Desk · 12 Mar 2025, 08:20 PM

സ്റ്റൈൽ മന്നൻ രജനികാന്തിനൊപ്പം മോഹൻലാലിനെയും ശിവരാജ്‌കുമാറിനെയും അണിനിർത്തി തെന്നിന്ത്യ ഇളക്കിമറിച്ച ജയിലറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ചെന്നൈയിൽ ആരംഭിച്ചു. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് ടീസർ ഇതിനകം യൂട്യൂബിൽ പതിനെട്ട് മില്യൺ കാഴ്ചക്കാരെ നേടിയിരുന്നു. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ചെന്നൈയിലെ 15 ദിവസത്തേയ്ക്ക് തീരുമാനിച്ചിരിക്കുന്ന ആദ്യ ഷെഡ്യുളിൽ രജനികാന്തിന്റെ ചില രംഗങ്ങൾ ചിത്രീകരിക്കും. രണ്ടാം ഭാഗത്തിലും മോഹൻലാലിന്റെ മാത്യു എന്ന കഥാപാത്രത്തെ കാണാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് മോഹൻലാൽ ആരാധകർ. ജയിലർ 2 വിന്റെ ചിത്രീകരണമാരംഭിച്ചത് സൺ പിക്ചേഴ്സ് തന്നെയാണ് എക്‌സിലൂടെ ആരാധകരെ അറിയിച്ചത്. ജയിലറിൽ വില്ലൻ വേഷത്തിൽ വിനായകനാണ് തകർത്താടിയതെങ്കിൽ ജയിലർ 2 വിൽ ചെമ്പൻ വിനോദിന്റെ സാന്നിധ്യവും ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. രജനികാന്തിനൊപ്പം ചെമ്പൻ വിനോദ് അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്. ‘മുത്തുവേൽ പാണ്ട്യൻറെ വേട്ട ഇന്ന് ആരംഭിക്കുന്നു’ എന്ന ക്യാപ്ഷ്യനോട്‌ കൂടിയാണ് സൺ പിക്ചേഴ്സ് രജനികാന്തിന്റെ ചിത്രത്തോട് കൂടിയുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്. ജയിലർ ഒന്നാം ഭാഗം കടുത്ത വയലൻസിന്റെ പേരിൽ ഒട്ടേറെ വിമർശനങ്ങൾക്ക് വിധേയമായെങ്കിലും, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ അനൗൺസ്‌മെന്റ് ടീസർ സൂചിപ്പിക്കുന്നത് ഇത്തവണ മുമ്പത്തേതിലും അധികം വയലൻസ് പ്രതീക്ഷിക്കാം എന്നാണ്. https://youtu.be/aaNq2NL6D4A നിലവിൽ ലോകേഷ് കനഗരാജിന്റെ ‘കൂലിയിലും’ രജനികാന്ത് അഭിനയിക്കുന്നുണ്ട്, വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ആമിർ ഖാനും ഒരു പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്. ജയിലറിന്റെ പ്രധാന ഷെഡ്യുളുകൾ തീർത്ത ശേഷമാവും കൂലിയുടെ അവസാന ഷെഡ്യുളിൽ രജനികാന്ത് അഭിനയിക്കുക. കൂലി ഈ വർഷം ആഗസ്റ്റിൽ തിയറ്ററുകളിലെത്തും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മമിതയെ നായികയാക്കാൻ നായകൻ സമ്മതിച്ചില്ല; വലിയ നായിക വേണമെന്ന് തീർത്തു പറഞ്ഞു: ഇങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ലെന്ന് സംവിധായകൻ കമൽസൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തുഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്‍റ്മമ്മൂട്ടിയുടെ മകളായും നായികയായും പിന്നീട് അമ്മയായും അഭിനയിച്ച ഒരേയൊരു നടി; ആളെ മനസ്സിലായോ?
പൂർണ്ണ പേജ് കാണുക ›