ജയം രവി വിവാഹമോചനം പ്രഖ്യാപിച്ചത് ഏകപക്ഷീയമായി; തന്റെ സമ്മതമില്ലായിരുന്നുവെന്ന് ആർതി
Sep 11, 2024, 14:36 IST
വിവാഹമോചനം നേടിയെന്ന് വെളിപ്പെടുത്തിയ നടൻ ജയം രവിക്കെതിരെ ഭാര്യ ആർതി രവി രംഗത്ത്. തന്റെ സമ്മതത്തോടെയല്ല ജയം രവി വിവാഹമോചനം പ്രഖ്യാപിച്ചതെന്ന് ആർതി ചൂണ്ടിക്കാട്ടി. ജയം രവിയുടെ പെട്ടെന്നുള്ള തീരുമാനം തന്നെ ഞെട്ടിച്ചെന്നും ആർതി പറഞ്ഞു. അറിവോ സമ്മതമോ ഇല്ലാതെയാണ് വിവാഹ മോചനം വെളിപ്പെടുത്തിയത്. സുപ്രധാനമായ ഒരു തീരുമാനം പരസ്പരം തങ്ങൾ അർഹിക്കുന്ന ബഹുമാനത്തോടെയും സ്വകാര്യതോടെയുമാണ് കൈകാര്യം ചെയ്യേണ്ടിയിരുന്നത്. തുറന്ന ഒരു ചർച്ച നടത്താൻ താൻ ശ്രമിച്ചിരുന്നു. രവി ആ അവസരം തന്നില്ല ജയം രവിയുടെ പ്രഖ്യാപനം മക്കളെയും ഞെട്ടിച്ചു. വിവാഹ മോചന തീരുമാനം ഏകപക്ഷീയമാണ്. അതൊരിക്കലും കുടുംബത്തിന് ഗുണകരമാകില്ല. യഥാർഥത്തിൽ ഞങ്ങളുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് കാലം തെളിയിക്കുമെന്നും ആർതി പറഞ്ഞു.