ഹോം › സിനിമ

കളങ്കാവൽ ബോക്സ് ഓഫീസിൽ കുതിക്കുന്നു; 20 ദിവസം കൊണ്ട് 82 കോടി കടന്ന് ആഗോള കളക്ഷൻ

By Metro Desk · 28 Dec 2025, 07:04 PM

നവാഗതനായ ജിതിൻ കെ. ജോസിന്‍റെ സംവിധാനത്തിൽ മമ്മൂട്ടി മുഖ‍്യവേഷത്തിൽ അഭിനയിച്ച് അടുത്തിടെ തിയെറ്ററിലെത്തിയ ചിത്രമാണ് ‘കളങ്കാവൽ’. പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ചിത്രം വിജയ കുതിപ്പോടെ മുന്നേറുകയാണ്. എന്നാൽ ഡിസംബർ 24 വരെയുള്ള ചിത്രത്തിന്‍റെ ബോക്സ് ഓഫിസ് കളക്ഷൻ കണക്കുകളാണ് നിലവിൽ പുറത്തു വന്നിരിക്കുന്നത്.

കേരളത്തിൽ നിന്നു മാത്രം 36.2 കോടി രൂപയും ഇതര സംസ്ഥാനങ്ങളിൽ നിന്ന് 6.85 കോടി രൂപയുമാണ് ചിത്രം നേടിയത്. വിദേശത്ത് നിന്ന് 4.371 മില‍്യൺ ഡോളർ അതായത് 39.55 കോടി ചിത്രത്തിന് നേടാൻ സാധിച്ചു.

ആഗോള ബോക്സ് ഓഫിസിൽ 20 ദിവസം കൊണ്ട് 82.60 കോടി ചിത്രം നേടി. സ്റ്റാൻലി ദാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിക്കു പുറമെ വിനായകൻ, രജീഷ വിജയൻ, ഗായത്രി അരുൺ തുടങ്ങിയവരും ചിത്രത്തിൽ മുഖ‍്യവേഷത്തിലെത്തുന്നു

ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലർ ചിത്രം 20 ദിവസം കൊണ്ട് താഴെ പറയുന്ന നേട്ടങ്ങളാണ് സ്വന്തമാക്കിയത്:

വിഭാഗം

കളക്ഷൻ (ഏകദേശം)

ആഗോള ഗ്രോസ് കളക്ഷൻ

₹82.60 കോടി

കേരളം ഗ്രോസ് കളക്ഷൻ

₹36.55 കോടി

ഇന്ത്യ നെറ്റ് കളക്ഷൻ

₹36.39 കോടി

ഓവർസീസ് (വിദേശ) ഗ്രോസ്

₹38.25 കോടി

 

പ്രധാന വിവരങ്ങൾ:

ഒടിടി പ്ലാറ്റ്‌ഫോം

​’കളങ്കാവൽ’ സിനിമയുടെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം സോണി ലിവ് (SonyLIV) ആണ് സ്വന്തമാക്കിയിരിക്കുന്നത്. വൻ തുകയ്ക്കാണ് സോണി ലിവ് ഈ ചിത്രത്തിന്റെ ഒടിടി അവകാശം കരസ്ഥമാക്കിയതെന്നാണ് റിപ്പോർട്ടുകൾ.

​റിലീസ് തീയതി

​ചിത്രത്തെക്കുറിച്ച് ചുരുക്കത്തിൽ

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മമിതയെ നായികയാക്കാൻ നായകൻ സമ്മതിച്ചില്ല; വലിയ നായിക വേണമെന്ന് തീർത്തു പറഞ്ഞു: ഇങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ലെന്ന് സംവിധായകൻ കമൽസൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തുഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്‍റ്മമ്മൂട്ടിയുടെ മകളായും നായികയായും പിന്നീട് അമ്മയായും അഭിനയിച്ച ഒരേയൊരു നടി; ആളെ മനസ്സിലായോ?
പൂർണ്ണ പേജ് കാണുക ›