ഹോം › സിനിമ

ഹനുമാൻ കൈൻഡിന്റെ ബിഗ് ഡൗഗ്‌സ്‌ റീ ക്രീയേഷനുമായി ‘കഥ ഇന്നുവരെ’ ടീം. ഒറിജിനൽ സ്റ്റണ്ടുമായി അനു മോഹൻ; കൂടെ നിഖില വിമലും അനുശ്രീയും

By News Desk · 08 Sep 2024, 09:03 AM

മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ “കഥ ഇന്നുവരെ” സെപ്റ്റംബർ 20നു പ്രദർശനത്തിനെത്തുന്നു. ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ആഗോളതലത്തിൽ സെൻസേഷണലായ ഹനുമാൻ കൈൻഡിന്റെ ബിഗ് ഡൗഗ്‌സ്‌ ഗാനത്തെ പുനഃസൃഷ്ടിച്ചു “കഥ ഇന്നുവരെ”യിലെ മുഖ്യ താരങ്ങളായ അനു മോഹൻ, നിഖില വിമൽ, അനുശ്രീ രംഗത്ത്. ചിത്രത്തിന്റെ പ്രോമോ വിഡിയോ അണിയറപ്രവർത്തകർ പുറത്തു വിട്ടു. നടനായ അനു മോഹൻ പ്രൊമോയിൽ ബിഗ് ഡൗഗ്‌സ്‌ ഗാനത്തിലെ പോലെ ഒർജിനൽ സ്റ്റണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ബിഗ് ഡൗഗ്‌സ്‌ ഒർജിനൽ ഗാനത്തിൽ റൈഡേഴ്സും അണിയറപ്രവർത്തകരും കഥ ഇന്നുവരെയുടെ പ്രോമോയിൽ എത്തുന്നുണ്ട്. https://youtube.com/shorts/V8kdprWtDwA പ്രശസ്‌ത നർത്തകിയായ മേതിൽ ദേവികയാണ് “കഥ ഇന്നുവരെ”യിൽ നായികയായിട്ട് എത്തുന്നത്. ആദ്യമായിട്ടാണ് മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത്. നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് “കഥ ഇന്നുവരെ” നിർമിക്കുന്നത്. ഛായാഗ്രഹണം – ജോമോൻ ടി ജോൺ, എഡിറ്റിങ് – ഷമീർ മുഹമ്മദ്, സംഗീതം – അശ്വിൻ ആര്യൻ, പ്രൊഡക്ഷൻ കൺട്രോളർ – റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ – സുഭാഷ് കരുൺ, കോസ്റ്റ്യൂംസ് – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി സുരേന്ദ്രൻ, പ്രോജക്‌ട് ഡിസൈനർ- വിപിൻ കുമാർ, വി എഫ് എക്സ് – കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈൻ- ടോണി ബാബു, സ്റ്റിൽസ് – അമൽ ജെയിംസ്, ഡിസൈൻസ് – ഇല്യൂമിനാർട്ടിസ്റ്, പ്രൊമോഷൻസ് – 10ജി മീഡിയ, പി ആർ ഒ – എ എസ് ദിനേശ്, ആതിര ദിൽജിത്. കേരളത്തിൽ ഐക്കൺ സിനിമാസ് ആണ് ഡിസ്ട്രിബൂഷൻ. ഗൾഫിൽ ഫാർസ് ഫിലിംസ് ആണ് ഡിസ്ട്രിബൂഷൻ നിർവഹിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തുഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്‍റ്മമ്മൂട്ടിയുടെ മകളായും നായികയായും പിന്നീട് അമ്മയായും അഭിനയിച്ച ഒരേയൊരു നടി; ആളെ മനസ്സിലായോ?ഫാന്റസി ലോകമൊരുക്കി ‘അതിമനോഹരം’; ശ്രദ്ധ നേടി ‘സുന്ദര രാവണനേ’ ഗാനം
പൂർണ്ണ പേജ് കാണുക ›