ഹോം › സിനിമ

കോളിളക്കം 2; അബ്രാം ഖുറേഷിയായി ജയൻ: സിനിമ പ്രേമികൾക്കിടയിൽ ആവേശമായി എഐ വീഡിയോ

By News Desk · 13 Nov 2024, 07:45 PM

മലയാളികളുടെയെല്ലാം മനം കവർന്ന സിനിമയായിരുന്നു ലൂസിഫർ. മോഹൻ ലാലിനെ നായകനാക്കി, പൃഥ്വിരാജ് സംവിധാനം നിർവഹിച്ച് 2019 അത്തരമൊരു ചർച്ചയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പൂർണമായും എഐ സാങ്കേതിക വിദ്യയിൽ തയാറാക്കിയ ഒരു വിഡിയോയാണ് സിനിമാ പ്രേമികൾക്കിടയില്‍ ആവേശം തീർക്കുന്ന ഈ ചർച്ചക്ക് പിന്നിൽ. എഐ സാങ്കേതിക വിദ്യയിലൂടെ ചിത്രീകരിച്ച ഈ വിഡിയോ പുറത്തിറക്കിയത് മള്‍ടിവേഴ്സ് മാട്രിക്സ് എന്ന പേജാണ്. ലൂസിഫർ’ സിനിമയുടെ ക്ലൈമാക്സിൽ അബ്രാം ഖുറേഷിയായി മോഹൻലാൽ എത്തുന്നുണ്ട്. അതിനുപകരമായിജയനെയാണ് ഇവർ വീഡിയോയിൽ പ്ലസ് ചെയ്തിരിക്കുന്നത്. ഹോളിവുഡ് സൂപ്പർതാരം ടോം ക്രൂസിനെയും ജയനൊപ്പം വിഡിയോയിൽ കാണാം. ‘കോളിളക്കം 2’ എന്നാണ് വിഡിയോയ്ക്ക് പേര് നൽകിയിരിക്കുന്നത്. ജയന്റെ ആരാധകരടക്കം നിരവധി ആളുകൾ സമൂഹ മാധ്യമങ്ങളിലൂടെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. “എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു.” എന്ന അടിക്കുറിപ്പോടെ നടൻ ബൈജുവും ഇതേ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Jayan#Kolilakam 2

ബന്ധപ്പെട്ട വാർത്തകൾ

സൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തുഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്‍റ്മമ്മൂട്ടിയുടെ മകളായും നായികയായും പിന്നീട് അമ്മയായും അഭിനയിച്ച ഒരേയൊരു നടി; ആളെ മനസ്സിലായോ?ഫാന്റസി ലോകമൊരുക്കി ‘അതിമനോഹരം’; ശ്രദ്ധ നേടി ‘സുന്ദര രാവണനേ’ ഗാനം
പൂർണ്ണ പേജ് കാണുക ›