തുടർച്ചയായ രണ്ടാം തവണയും ലിജോ ജോസ് പെല്ലിശ്ശേരി ഗോവ അന്താരാഷ്ട്ര ചലചിത്രോത്സവത്തിലെ മികച്ച സംവിധായകൻ

അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരിയെ തെരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാം തവണയാണ് ലിജോ ഈ പുരസ്കാരത്തിന് അർഹനാകുന്നത്. ജെല്ലിക്കെട്ടിന്റെ സംവിധാനത്തിനാണ് പുരസ്കാരം മികച്ച നടനുള്ള
 

അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരിയെ തെരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാം തവണയാണ് ലിജോ ഈ പുരസ്‌കാരത്തിന് അർഹനാകുന്നത്. ജെല്ലിക്കെട്ടിന്റെ സംവിധാനത്തിനാണ് പുരസ്‌കാരം

മികച്ച നടനുള്ള രജത മയൂരം സെയു യോർഗെ നേടി. മാരി ഗല്ലയിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച നടിക്കുള്ള രജത മയൂരം മായ് ഘട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ഉഷ ജാദവും സ്വന്തമാക്കി

ഫ്രഞ്ച്-സ്വിസ് സിനിമയായ പാർട്ടികിൾസ് മികച്ച ചിത്രമായി തെരഞ്ഞെടുത്തു. ബെയ്‌സ് ഹാരിസാണ് സംവിധായകൻ. പെമ സെഡൻ സംവിധാനം ചെയ്ത ബലൂർ പ്രത്യേക ജൂറി പരാമർശം നേടി. ഹെല്ലാരോക്കും പ്രത്യേക ജൂറി പരാമർശം ലഭിച്ചു