മാമാങ്കം നൂറ് കോടി ക്ലബ്ബിൽ; മമ്മൂട്ടിക്ക് 2019ലെ രണ്ടാം നൂറു കോടി നേട്ടം

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കം നൂറു കോടി ക്ലബ്ബിലെന്ന് അണിയറ പ്രവർത്തകരുടെ അവകാശവാദം. റിലീസ് ചെയ്ത് എട്ടാം ദിവസമാണ് ചിത്രം നൂറു കോടി ക്ലബിൽ കടന്നത്.
 

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കം നൂറു കോടി ക്ലബ്ബിലെന്ന് അണിയറ പ്രവർത്തകരുടെ അവകാശവാദം. റിലീസ് ചെയ്ത് എട്ടാം ദിവസമാണ് ചിത്രം നൂറു കോടി ക്ലബിൽ കടന്നത്. ചിത്രത്തിന്റെ നിർമാതാവ് വേണു കുന്നപ്പള്ളിയും അണിയറ പ്രവർത്തകരുമാണ് വിവരം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്.

മമ്മൂട്ടിയുടെ ഈ വർഷത്തെ രണ്ടാമത്തെ നൂറു കോടി നേട്ടമാണിത്. നേരത്തെ മധുരരാജയും നൂറ് കോടി ക്ലബിൽ കയറിയതായി അണിയറ പ്രവർത്തകർ അവകാശപ്പെട്ടിരുന്നു. പത്മകുമാർ സംവിധാനം ചെയ്ത മാമാങ്കം മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമ എന്ന ഖ്യാതിയോടെയാണ് റിലീസിനെത്തിയത്.

ആദ്യ ദിനം തന്നെ ചിത്രം 23 കോടിക്ക് മുകളിൽ നേടിയിരുന്നു. നാലാം ദിനം 60 കോടി നേട്ടത്തിലെത്തി. നാൽപ്പത്തിയഞ്ച് രാജ്യങ്ങളിലായി രണ്ടായിരത്തോളം തീയറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദൻ, കനിഹ, അനു സിത്താര, സിദ്ധിഖ്, സുദേവ് നായർ, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങൾ. മനോജ് പിള്ള ഛായഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തത് എം ജയചന്ദ്രനാണ്