വൃക്ക രോഗം: നടൻ മൻസൂർ അലി ഖാൻ അത്യാഹിത വിഭാഗത്തിൽ

നടൻ മൻസൂർ അലി ഖാനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് അറിയുന്നത്. നേരത്തെ കൊവിഡ്
 

നടൻ മൻസൂർ അലി ഖാനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് അറിയുന്നത്.

നേരത്തെ കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട താരത്തിന്റെ പ്രസ്താവന വിവാദമായിരുന്നു. നടൻ വിവേക് കൊവിഡ് വാക്‌സിൻ സ്വീകരിച്ചതുകൊണ്ടാണ് ഹൃദയാഘാതം വന്ന് മരിച്ചതെന്നായിരുന്നു പരാമർശം. ഇതേ തുടർന്ന് രണ്ട് ലക്ഷം രൂപ നടന് മദ്രാസ് ഹൈക്കോടതി പിഴയിടുകയും ചെയ്തു.