മരക്കാർ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് തീയതിയും പുറത്തുവിട്ടു

മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ-അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ടൈറ്റിൽ കഥാപാത്രമായ മോഹൻലാൽ കുതിരപ്പുറത്തേറി പായുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിന്റെ റിലീസ്
 

മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ-അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ടൈറ്റിൽ കഥാപാത്രമായ മോഹൻലാൽ കുതിരപ്പുറത്തേറി പായുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്.

ചിത്രത്തിന്റെ റിലീസ് തീയതിയും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. മാർച്ച് 26നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ഒരു ദൃശ്യവിരുന്ന് ഈ വർഷം നിങ്ങൾക്ക് വാഗ്ദാനം ചെയ്യട്ടെ. എന്റെ ഹൃദയത്തോട് ചേർത്തു വെച്ച ഒരു ചിത്രത്തോടെ, മരക്കാർ-അറബിക്കടലിന്റെ സിംഹം എന്ന കുറിപ്പോടെയാണ് മോഹൻലാൽ പോസ്റ്റർ പുറത്തുവിട്ടത്.

മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമ എന്ന ഖ്യാതിയോടെയാണ് മരക്കാർ എത്തുന്നത്. പ്രിയദർശനാണ് സംവിധാനം. മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ, സുനിൽ ഷെട്ടി, തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.