ബോളിവുഡ് സംഗീത സംവിധായകൻ വാജിദ് അന്തരിച്ചു

ബോളിവുഡ് സംഗീത സംവിധായകൻ വാജിദ് ഖാൻ അന്തരിച്ചു. 42 വയസ്സായിരുന്നു. വൃക്ക രോഗത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് വാജിദിനെ മുംബൈയിലെ
 

ബോളിവുഡ് സംഗീത സംവിധായകൻ വാജിദ് ഖാൻ അന്തരിച്ചു. 42 വയസ്സായിരുന്നു. വൃക്ക രോഗത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് വാജിദിനെ മുംബൈയിലെ ചെമ്പൂർ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നാലെ ആരോഗ്യനില വഷളാകുകയായിരുന്നു

വാജിദിന് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. മാറ്റിവെച്ച വൃക്കയിൽ ഇൻഫെക്ഷൻ വന്നതാണ് ആരോഗ്യനില തകരാറിലാക്കിയത്. കഴിഞ്ഞ നാല് ദിവസമായി അദ്ദേഹം വെന്റിലേറ്ററിലായിരുന്നു.

സൽമാൻ ഖാൻ ചിത്രങ്ങളായ വാണ്ടഡ്, ഏക്താ ടൈഗർ, ദബാംഗ് തുടങ്ങിയ ചിത്രങ്ങളുടെ സംഗീതസംവിധായകനായിരുന്നു. സഹോദരൻ സാജിദുമായി ചേർന്ന് സാജിദ്-വാജിദ് എന്ന പേരിൽ നിരവധി സിനിമകളിൽ സംഗീത സംവിധാനവും നിർവഹിച്ചിട്ടുണ്ട്.