ഹോം › സിനിമ

സൂര്യയ്ക്ക് വില്ലനായി നസ്ലിൻ; ജിത്തു മാധവൻ സീൻ ചിത്രത്തിന്‍റെ ടീസർ പുറത്ത്

By Metro Desk · 10 Sep 2026, 03:23 PM

തെന്നിന്ത്യൻ സൂപ്പർതാരം സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ടീസർ‌ പുറത്ത്. സീൻ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. മലയാളത്തിന്‍റെ യുവതാരം നസ്ലിൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ നസ്രിയ നസിം ആണ് നായികയായി എത്തുന്നത്.

സൂര്യ വൻ മാസ് ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. ഡിഎസ്പി ഇൻബരാജ് എന്ന പൊലീസുകാരന്‍റെ വേഷത്തിലാണ് താരം എത്തുന്നത്. മാസ് രംഗങ്ങൾക്കൊപ്പം കോമഡിക്കും പ്രധാന്യം നൽകി ഒരുക്കുന്ന ചിത്രം ഏറെ സ്റ്റൈലിഷായാണ് ഒരുക്കിയിരിക്കുന്നത്. സൂര്യ ആരാധകരും മലയാളികളും ഏറെ ആവേശത്തോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

ക്യാമറയ്ക്ക് മുന്നിലും പിന്നാലും മലയാളികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ് ചിത്രം. സുഷിൻ ശ്യാമാണ് ചിത്രത്തിൽ സംഗീതം ഒരുക്കുന്നത്. സുഷിന്‍റെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ജോൺ വിജയ്, ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഴഗരം സ്റ്റുഡിയോസിന്‍റെ ബാനറിൽ നടി ജ്യോതികയാണ് ചിത്രം നിർമിക്കുന്നത്. ഈ വർഷം നവംബർ 6ന് ദീപാവലി റിലീസായി ചിത്രം തിയറ്ററിലെത്തും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തുഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്‍റ്മമ്മൂട്ടിയുടെ മകളായും നായികയായും പിന്നീട് അമ്മയായും അഭിനയിച്ച ഒരേയൊരു നടി; ആളെ മനസ്സിലായോ?ഫാന്റസി ലോകമൊരുക്കി ‘അതിമനോഹരം’; ശ്രദ്ധ നേടി ‘സുന്ദര രാവണനേ’ ഗാനം
പൂർണ്ണ പേജ് കാണുക ›