ഹോം › സിനിമ

ഞാനോ സുന്ദരനോ…എനിക്ക് അങ്ങനെ തോന്നിയിട്ടില്ല: പ്രിത്വിരാജ്

By MJ News Desk · 30 Jan 2025, 08:46 PM

തന്നെ കാണാന്‍ വളരെ സുന്ദരനാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും തന്റെ സൗന്ദര്യത്തില്‍ ആകര്‍ഷണം തോന്നുന്നുവെന്നതില്‍ സന്തോഷമുണ്ടെന്നും മലയാളി സൂപ്പര്‍ താരം പ്രിത്വിരാജ് സുകുമാരന്‍. താന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളും താങ്കളില്‍ ആകൃഷ്ടനാണല്ലോ? എന്ന ചോദ്യത്തിന്, അങ്ങനെ കേള്‍ക്കുന്നതില്‍ അതിയായ സന്തോഷം, എന്നാല്‍ താന്‍ വളരെ സുന്ദരനായൊരു വ്യക്തിയാണെന്ന് തനിക്ക് തോന്നിയിട്ടേയില്ല, ചിലപ്പോള്‍ താന്‍ ചെയ്യുന്ന സിനിമകളുടെ സ്വഭാവം കൊണ്ടും ആവാം അങ്ങനെ തോന്നുന്നതെന്നും പ്രിത്വിരാജ് പറഞ്ഞു. ”എന്റെ ഭംഗി വര്‍ണ്ണിക്കുന്ന തരത്തിലുള്ള ചിത്രങ്ങളൊന്നും പൊതുവെ ചെയ്യാറില്ല, എങ്കിലും ഞാന്‍ ചെയ്ത, ആദ്യ ഹിന്ദി ചിത്രം ‘അയ്യ’യില്‍ എന്നെ അടിമുടി വര്‍ണ്ണിക്കുന്നുണ്ടായിരുന്നു. അതെനിക്ക് നല്ല രസമായി തന്നെ തോന്നി, കാരണം ഒരിക്കലും വശ്യവും, ആകര്‍ഷകമായൊരു രീതിയില്‍ എന്നെ ചിത്രീകരിക്കാനാവും എന്ന് ഞാന്‍ കരുതിയിട്ടേയില്ല. ആ ഒരു സ്വഭാവം എന്റെ മറ്റൊരു ചിത്രത്തിനുമില്ല. എന്നെ സുമുഖനായൊരാളായി സ്ത്രീകള്‍ കാണുന്നുവെന്നതില്‍ സന്തോഷം, പക്ഷെ ഞാന്‍ ചെയ്യുന്ന ജോലി ആകര്‍ഷകമാണെന്ന് പറയുന്നതിലാണ് കൂടുതല്‍ സന്തോഷിക്കുന്നത്” പൃഥ്വിരാജ് പറയുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#emburan#handsom#prithviraj#Sukumaran

ബന്ധപ്പെട്ട വാർത്തകൾ

സൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തുഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്‍റ്മമ്മൂട്ടിയുടെ മകളായും നായികയായും പിന്നീട് അമ്മയായും അഭിനയിച്ച ഒരേയൊരു നടി; ആളെ മനസ്സിലായോ?ഫാന്റസി ലോകമൊരുക്കി ‘അതിമനോഹരം’; ശ്രദ്ധ നേടി ‘സുന്ദര രാവണനേ’ ഗാനം
പൂർണ്ണ പേജ് കാണുക ›