ഹോം › സിനിമ

നിർമാതാക്കളുടെ സംഘടനയിലെ തർക്കം: അടിയന്തര ജനറൽ ബോഡി വിളിക്കണമെന്ന് സാന്ദ്ര തോമസ്

By MJ Desk · 18 Feb 2025, 11:38 AM

നിർമാതാക്കളുടെ സംഘടനയിലെ തർക്കത്തിൽ അടിയന്തര ജനറൽ ബോഡി വിളിച്ചു ചേർക്കണമെന്ന് നിർമാതാവ് സാന്ദ്ര തോമസ്. ലിസ്റ്റിൻ സ്റ്റീഫന്റെ വാർത്താ സമ്മേളനം കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നും ജയൻ ചേർത്തലയുടെ പ്രസ്താവനയിൽ വ്യക്തത വേണമെന്നും സാന്ദ്ര തോമസ് പറഞ്ഞു. സുരേഷ് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് വാർഷിക ജനറൽ ബോഡിയിൽ ചർച്ച ചെയ്തില്ല. ആരോക്കെയോ വെടക്കാക്കി തനിക്കാക്കുക എന്ന രീതി പ്രവർത്തിക്കുകയാണെന്നും സാന്ദ്ര തോമസ് പറഞ്ഞു. നേരത്തെ നിർമാതാക്കളുടെ സംഘടനക്കെതിരെ നടൻ ജയൻ ചേർത്തല രംഗത്തുവന്നിരുന്നു. കിട്ടാവുന്ന ഗുണങ്ങളെല്ലാം കൈപ്പറ്റിയ ശേഷം താരസംഘടനയെയും താരങ്ങളെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അധിക്ഷേപിക്കുകയാണെന്ന് ജയൻ ചേർത്തല പറഞ്ഞിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മമിതയെ നായികയാക്കാൻ നായകൻ സമ്മതിച്ചില്ല; വലിയ നായിക വേണമെന്ന് തീർത്തു പറഞ്ഞു: ഇങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ലെന്ന് സംവിധായകൻ കമൽസൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തുഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്‍റ്മമ്മൂട്ടിയുടെ മകളായും നായികയായും പിന്നീട് അമ്മയായും അഭിനയിച്ച ഒരേയൊരു നടി; ആളെ മനസ്സിലായോ?
പൂർണ്ണ പേജ് കാണുക ›