ഹോം › സിനിമ

പുഷ്പ 2 റിലീസിനിടെ യുവതിയുടെ മരണം; നടൻ അല്ലു അർജുൻ അറസ്റ്റിൽ

By MJ Desk · 13 Dec 2024, 02:46 PM

പുഷ്പ 2 സിനിമ റിലീസിനോട് അനുബന്ധിച്ച് തീയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ അറസ്റ്റിൽ. നടന്റെ അപ്രതീക്ഷിത സന്ദർശനമാണ് തീയറ്ററിൽ തിരക്കുണ്ടാക്കിയതെന്ന് ആക്ഷേപമുയർന്നിരുന്നു. പിന്നാലെയാണ് പോലീസ് കേസെടുത്തത്. തനിക്കെതിരായ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത് ഡിസംബർ നാലിന് നടന്ന പ്രീമിയർ ഷോയ്ക്കിടെയായിരുന്നു അപകടം. ആന്ധ്ര സ്വദേശിനിയായ രേവതിയാണ്(39) തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഇവരുടെ മകൻ ഒമ്പത് വയസുകാരൻ ശ്രീ തേജ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ജൂബിലി ഹിൽസിലെ വസതിയിലെത്തിയാണ് അല്ലുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അല്ലു അർജുന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ ജനങ്ങളെ കൈകാര്യം ചെയ്ത രീതിയാണ് പ്രശ്‌നത്തിനിടയാക്കിയതെന്നും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ ജനങ്ങളെ കയ്യേറ്റം ചെയ്തതിനെ തുടർന്നാണ് ലാത്തി വീശേണ്ടി വന്നതെന്നും പോലീസ് പറയുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Allu Arjun

ബന്ധപ്പെട്ട വാർത്തകൾ

സൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തുഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്‍റ്മമ്മൂട്ടിയുടെ മകളായും നായികയായും പിന്നീട് അമ്മയായും അഭിനയിച്ച ഒരേയൊരു നടി; ആളെ മനസ്സിലായോ?ഫാന്റസി ലോകമൊരുക്കി ‘അതിമനോഹരം’; ശ്രദ്ധ നേടി ‘സുന്ദര രാവണനേ’ ഗാനം
പൂർണ്ണ പേജ് കാണുക ›