അതിഥി വേഷത്തിൽ രജിനിക്കൊപ്പം കിങ് ഖാൻ; വൻ താരനിരയുമായി ജയിലർ 2
Dec 25, 2025, 20:46 IST
നെൽസൺ ദിലീപ് കുമാറിന്‍റെ സംവിധാനത്തിൽ 2023 ഓഗസ്റ്റ് 10ന് തിയെറ്ററിലെത്തിയ ചിത്രമാണ് ജയിലർ. സൂപ്പർ സ്റ്റാർ രജിനികാന്ത് മുഖ‍്യവേഷത്തിൽ അഭിനയിച്ച ചിത്രത്തിൽ കന്നഡ നടൻ ശിവരാജ് കുമാറും മലയാളത്തിന്‍റെ സ്വന്തം മോഹൻലാലും വിനായകനും ഉൾപ്പടെ മികച്ച താരനിരയാണ് ഉണ്ടായിരുന്നത്.
എന്നാൽ അണിയറയിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിൽ ബോളിവുഡ് താരം ഷാരുഖ് ഖാൻ ഉണ്ടാവുമെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒരു അഭിമുഖത്തിനിടെ ബംഗാളി നടൻ മിഥുൻ ചക്രവർത്തിയാണ് ഇക്കാര‍്യം വ‍്യക്തമാക്കിയത്. അതിഥി വേഷത്തിൽ ഷാരുഖ് ഖാൻ എത്തുമെന്നാണ് സൂചന.
പക്ഷേ ചിത്രത്തിന്‍റെ സംവിധായകനോ അണിയറ പ്രവർത്തകരോ ഇക്കാര‍്യം ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അടുത്ത വർഷം പകുതിയോടെ ചിത്രം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ.