ഹോം › സിനിമ

റീ എഡിറ്റ് ചെയ്ത എമ്പുരാൻ ഇന്ന് തീയറ്റുകളിൽ; വെട്ടിമാറ്റിയത് മൂന്ന് മിനിറ്റ്

By MJ Desk · 31 Mar 2025, 08:26 AM

വിവാദ രംഗങ്ങൾ വെട്ടിമാറ്റിയ എമ്പുരാൻ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തീയറ്ററുകളിലെത്തും. റീ എഡിറ്റ് ചെയ്താണ് ചിത്രത്തിന്റെ പ്രദർശനം. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റാണ് സിനിമയിൽ നിന്ന് ഒഴിവാക്കുന്നത്. ചിത്രത്തിലെ ബജ്‌റംഗി എന്ന വില്ലന്റെ പേരും മാറ്റിയേക്കും ഉടൻ റീ എഡിറ്റ് ചെയ്ത പതിപ്പ് തീയറ്ററുകളിലെത്തിക്കണമെന്ന കേന്ദ്ര സെൻസർ ബോർഡിന്റെ നിർദേശപ്രകാരമായിരുന്നു അടിയന്തര നടപടി. സിനിമയിലെ വിവാദങ്ങളിൽ മോഹൻലാൽ ഖേദം പ്രകടിപ്പിക്കുകയും പൃഥ്വിരാജ് മോഹൻലാലിന്റെ എഫ് ബി പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തിരുന്നു അതേസമയം ചിത്രത്തിന് കഥയെഴുതിയ മുരളീ ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല. സിനിമ സംഘടനകളും വിഷയത്തിൽ മൗനം തുടരുകയാണ്. അതേസമയം വിവാദങ്ങൾക്കിടയിലും വൻ വിജയമാകുകയാണ് ചിത്രം. മൂന്ന് ദിവസം കൊണ്ട് 175 കോടിയോളം സിനിമ കളക്ട് ചെയ്തതായാണ് വിവരം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മമിതയെ നായികയാക്കാൻ നായകൻ സമ്മതിച്ചില്ല; വലിയ നായിക വേണമെന്ന് തീർത്തു പറഞ്ഞു: ഇങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ലെന്ന് സംവിധായകൻ കമൽസൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തുഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്‍റ്മമ്മൂട്ടിയുടെ മകളായും നായികയായും പിന്നീട് അമ്മയായും അഭിനയിച്ച ഒരേയൊരു നടി; ആളെ മനസ്സിലായോ?
പൂർണ്ണ പേജ് കാണുക ›