ഷെയ്‌നെ വെച്ച് സിനിമ ചെയ്യും, വിലക്കിയാൽ അസിസ്റ്റന്റാക്കും; നിലപാട് വ്യക്തമാക്കി രാജീവ് രവി

നടൻ ഷെയ്ൻ നിഗത്തെ വെച്ച് സിനിമ ചെയ്യുമെന്ന് വ്യക്തമാക്കി സംവിധായകൻ രാജീവ് രവി. ഷെയ്നെ മലയാള സിനിമയിൽ അഭിനയിപ്പിക്കില്ലെന്ന നിർമാതാക്കളുടെ സംഘടന വിലക്കേർപ്പെടുത്തിയ സാഹചര്യത്തിലാണ് രാജീവ് രവിയുടെ
 

നടൻ ഷെയ്ൻ നിഗത്തെ വെച്ച് സിനിമ ചെയ്യുമെന്ന് വ്യക്തമാക്കി സംവിധായകൻ രാജീവ് രവി. ഷെയ്‌നെ മലയാള സിനിമയിൽ അഭിനയിപ്പിക്കില്ലെന്ന നിർമാതാക്കളുടെ സംഘടന വിലക്കേർപ്പെടുത്തിയ സാഹചര്യത്തിലാണ് രാജീവ് രവിയുടെ പ്രതികരണം

സിനിമയിൽ നിന്നും വിലക്കിയാൽ ഷെയ്‌നെ തന്റെ അസിസ്റ്റന്റാക്കും. ഷെയ്‌നെതിരെ നടക്കുന്നത് ഏകപക്ഷീയമായ ആക്രമണമാണ്. ഷെയ്‌ന്റെ പ്രായം വെറും 22 വയസ്സാണെന്ന് നിങ്ങളോർക്കണം. ചെറിയ പയ്യനാണ്. സെറ്റിൽ അച്ചടക്കമില്ലാതെ പെരുമാറിയിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. പക്ഷേ അതിന്റെ പേരിൽ വിലക്കേണ്ട ആവശ്യമില്ലെന്നും രാജീവ് രവി പറഞ്ഞു

വ്യക്തിപരമായ അഭിപ്രായങ്ങളെല്ലാം അവന്റെ സ്വന്തം കാര്യമാണ്. അവൻ പറയുന്നതിനെ ആർക്കും തടയാനാകില്ല. വളരെ കഴിവുള്ള നടനാണ് ഷെയ്ൻ. ജനങ്ങൾ കൈവിടില്ലെന്ന് എനിക്കുറപ്പുണ്ട്.

സിനിമാ വ്യവസായത്തിൽ സ്ത്രീകളോട് മോശമായി പെരുമാറുന്നില്ലേ, കൃത്യമായ വേതനം കൊടുക്കാതിരിക്കുന്നില്ലേ. അതേക്കുറിച്ചൊന്നും അന്വേഷിക്കാതെ ഒരു കൊച്ചുപയ്യൻെ നേർക്ക് ചാടിക്കയറുന്നതിൽ ഒരു കാര്യവുമില്ല. ഇതിനെ കുറച്ചുകൂടി പക്വതയോടെ സമീപിക്കണമെന്നും രാജീവ് രവി പറഞ്ഞു.

50,60 വയസ്സ് പ്രായമുള്ളവരൊക്കെ ഇരുന്ന് ഒരു പയ്യനെ വിലക്കുമ്പോൾ അവരൊക്കെ അവരുടെ പ്രായത്തിൽ എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് ചിന്തിക്കണം. എല്ലാവരും കൂടി ഒരു കലാകാരന്റെ ഭാവിയാണ് ഇല്ലാതാക്കുന്നത്. ആർക്കും അവനെ വിലക്കാനാകില്ല. വിലക്കുന്നവൻ തന്നെ അവനെ വെച്ച് സിനിമ ചെയ്യുമെന്നും രാജീവ് രവി പറഞ്ഞു

ഷെയ്ൻ നിഗം, രാജീവ് രവി