{"vars":{"id": "89527:4990"}}

മുൻ ഭാര്യക്കെതിരെ 50 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി ഗായകൻ കുമാർ സാനു
 

 

മുൻ ഭാര്യ റിത ഭട്ടാചാര്യക്കെതിരെ 50 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി ഗായകൻ കുമാർ സാനു. റിതയുടെ പ്രസ്താവനകൾ തന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്ന് ആരോപിച്ചാണ് കേസ്. ചില റിപ്പോർട്ടുകളിൽ കാണുന്നതുപോലെ 30 ലക്ഷം രൂപയുടെ മാനനഷ്ടക്കേസ് അല്ലെന്നും 50 കോടി രൂപയാണ് കുമാർ സാനു ആവശ്യപ്പെട്ടതെന്നും റിത ഭട്ടാചാര്യ പ്രതികരിച്ചു

ഞെട്ടിപ്പോയി, അദ്ദേഹം തന്റെ മുതിർന്ന മൂന്ന് മക്കളുടെ അമ്മയ്‌ക്കെതിരെയാണ് കേസ് നൽകിയിരിക്കുന്നത്. എനിക്ക് അയച്ച നോട്ടീസിൽ 50 കോടി രൂപയാണ് ആവശ്യപ്പെടുന്നത്. ഇത്രയധികം പണം എന്റെ കൈയിലുണ്ടെന്ന് സാനു എങ്ങനെയാണ് സ്വപ്‌നം കാണുന്നതെന്ന് അറിയില്ല എന്നും റിത പറഞ്ഞു

2001ലാണ് കുമാർ സാനുവും റിതയും വേർപിരിഞ്ഞത്. ഇരുവർക്കും മൂന്ന് മക്കളുണ്ട്. ഏറ്റവും ഇളയ മകന് 31 വയസാണ് പ്രായം. ഗർഭകാലത്ത് സാനു തന്നെ ദുരുപയോഗം ചെയ്‌തെന്നും ഭക്ഷണവും വൈദ്യസഹായവും നിഷേധിക്കുകയും ചെയ്തതായി റിത അടുത്തിടെ ആരോപിച്ചിരുന്നു.