ഹോം › സിനിമ

പത്താം ക്ലാസിലെ മോഹന്‍ലാലിന്റെ മാര്‍ക്ക്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

By MJ News Desk · 25 Dec 2024, 08:10 PM

ബറോസ് എന്ന തന്റെ പുതിയ സിനിമയുടെ പ്രചാരണത്തിന്റെ തിരക്കിലാണ് നടന്‍ മോഹന്‍ലാല്‍. കുട്ടികള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന സിനിമയുടെ പ്രചാരണത്തിലാണ് മോഹലന്‍ലാല്‍. കുട്ടികളുമായി സംവദിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. മനോരമയുടെ ‘നല്ല പാഠ’വുമായി സഹകരിച്ച് നടത്തിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ വിദ്യാര്‍ഥികളോട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. പത്താം ക്ലാസ്സില്‍ എത്ര മാര്‍ക്കുണ്ടായിരുന്നുവെന്ന ഒരു വിദ്യാര്‍ഥിയുടെ ചോദ്യവും അതിന് നടന്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. എസ് എസ് എല്‍ സി പരീക്ഷയില്‍ 360 മാര്‍ക്ക് കിട്ടിയിട്ടുണ്ടെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ടീച്ചര്‍മാര്‍ക്ക് ഇഷ്ടമുള്ള കുട്ടിയായിരുന്നു താനെന്നാണ് താരം പറഞ്ഞത്. ആര്‍ക്കും ഉപദ്രവമൊന്നും ഉണ്ടാക്കാത്ത, ടീച്ചര്‍മാരെ കളിയാക്കാത്ത കുട്ടികളെ അവര്‍ ഇഷ്ടപ്പെടുമല്ലോ എന്നും മോഹന്‍ലാല്‍ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Baros Movie#mallu#Mohanlal#movie

ബന്ധപ്പെട്ട വാർത്തകൾ

സൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തുഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്‍റ്മമ്മൂട്ടിയുടെ മകളായും നായികയായും പിന്നീട് അമ്മയായും അഭിനയിച്ച ഒരേയൊരു നടി; ആളെ മനസ്സിലായോ?ഫാന്റസി ലോകമൊരുക്കി ‘അതിമനോഹരം’; ശ്രദ്ധ നേടി ‘സുന്ദര രാവണനേ’ ഗാനം
പൂർണ്ണ പേജ് കാണുക ›