ഹോം › സിനിമ

കടുത്ത പ്രതിസന്ധിയിൽ താരസംഘടന; തുടർ നീക്കങ്ങളിൽ നിയമോപദേശം തേടി

By MJ Desk · 27 Aug 2024, 10:07 AM

ലൈംഗികാരോപണങ്ങൾ കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുന്നതോടെ താര സംഘടനയായ അമ്മയിൽ കടുത്ത പ്രതിസന്ധി. തുടർ നീക്കങ്ങൾ എന്താകണമെന്ന് നേതൃത്വം നിയമോപദേശം തേടിയിട്ടുണ്ട്. ബൈലോ പ്രകാരം എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടാനും ആലോചിക്കുന്നുണ്ട്. വീണ്ടും തെരഞ്ഞെടുപ്പ് വേണമെന്ന് സംഘടനയിൽ ആവശ്യമുയർന്നിട്ടുണ്ട് നേതൃത്വനിരയിലെ താരങ്ങൾക്കെതിരെ ആരോപണങ്ങൾ വരുന്നതാണ് പുനഃക്രമീകരണത്തിൽ പ്രതിസന്ധി ഉടലെടുത്തത്. സംഘടന നേതൃത്വത്തിലെ താരങ്ങൾക്കെതിരെ ഒന്നൊഴിയാതെ വരുന്ന ആരോപണങ്ങളാണ് അമ്മയെ പ്രതിസന്ധിയിലാക്കുന്നത്. ആരോപണമുയർന്നതിന് പിന്നാലെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ധിഖ് രാജിവെച്ചിരുന്നു. താത്കാലിക ചുമതല വഹിക്കുന്ന ബാബുരാജിനെതിരെയും പിന്നാലെ ആരോപണം ഉയർന്നു. പരാതിക്കാരെ പ്രതിസന്ധിയിലാക്കാനാണ് ചില താരങ്ങൾ ശ്രമിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#amma

ബന്ധപ്പെട്ട വാർത്തകൾ

സൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തുഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്‍റ്മമ്മൂട്ടിയുടെ മകളായും നായികയായും പിന്നീട് അമ്മയായും അഭിനയിച്ച ഒരേയൊരു നടി; ആളെ മനസ്സിലായോ?ഫാന്റസി ലോകമൊരുക്കി ‘അതിമനോഹരം’; ശ്രദ്ധ നേടി ‘സുന്ദര രാവണനേ’ ഗാനം
പൂർണ്ണ പേജ് കാണുക ›